Chapter Title : കോട്ടയം കൊല്ലം പാസഞ്ചർ 11 [ഉർവശി മനോജ്]
പക്ഷേ കണ്ണു നീരിൽ കുതിർന്ന് അവൾ എഴുതി ഒപ്പിട്ടു തന്ന മുദ്ര പത്രത്തിന് ഞാൻ പഠിച്ച ഏത് നിയമ പുസ്തകത്തെയും ദഹിപ്പിക്കുവാനുള്ള ശേഷി ഉണ്ടായിരുന്നു. അവർ എന്നിൽ അർപ്പിച്ച വിശ്വാസത്തെ എനിക്ക് രക്ഷിച്ചേ പറ്റൂ.
"ഈ കേസ് ഞാൻ എവിടെ നിന്നാണ് തുടങ്ങേണ്ടത് ..? " രമേശ് സ്വയം ചോദിച്ചു.
ഇതേ സമയം സർക്കിൾ ഇൻസ്പെക്ടർ അശോക് നാരായണന്റെ വീട്ടിൽ ....!!
"എവിടെ നിന്ന് തുടങ്ങിയാലും വേണ്ടില്ല , ഈ ഒരു കേസ് എൻറെ പ്രസ്റ്റീജ് ഇഷ്യൂ ആണ് .. ഇതിൻറെ ഫയൽ എങ്കിലും മര്യാദയ്ക്ക് ക്ലോസ് ചെയ്തില്ല എങ്കിൽ ആ പരട്ട എസ്പി യുടെ കണ്ണിലെ ഒരു കരട് ആകും ഞാൻ എന്ന കാര്യത്തിൽ സംശയമില്ല ... അതു കൊണ്ട് ജോണി , നാളെ രാവിലെ തന്നെ നമുക്ക് ഈ കേസിന്റെ അന്വേഷണം തുടങ്ങിയ പറ്റൂ " സർക്കിൾ ഇൻസ്പെക്ടർ അശോക് നാരായണൻ ദേഷ്യത്തോടെ തന്നെ സബ് ഇൻസ്പെക്ടർ ജോണിക്ക് ഫോണിൽ കൂടി നിർദ്ദേശം കൊടുത്തു.
"സാർ .. ചത്തത് കുട്ടികളെ വഴി തെറ്റിക്കുന്ന കഞ്ചാവ് കച്ചവടം ചെയ്യുന്ന ആർക്കും വേണ്ടാത്ത ഒരുത്തൻ .. ഉറ്റവരും ഉടയവരും ഇല്ല , എഫ്ഐആർ മാത്രം വെച്ച് നമുക്ക് ഈ കേസ് ക്ലോസ് ചെയ്യുന്നതല്ലേ നല്ലത് .. " ജോണി ചോദിച്ചു.
"എടോ .. ജോണി , ഉത്തരവാദപ്പെട്ട ഒരു പോലീസ് ഉദ്യോഗസ്ഥൻ എന്ന നിലയിൽ എനിക്ക് ഇത് സീരിയസായി എടുത്തേ പറ്റൂ. ഉഴപ്പാൻ ആണ് തന്റെ ഉദ്ദേശമെങ്കിൽ ഞാൻ ഇത് മുകളിലേക്ക് റിപ്പോർട്ട് ചെയ്യും "
"അയ്യോ
💬 Comments
View all comments