0%

Chapter Title : കോട്ടയം കൊല്ലം പാസഞ്ചർ 12 [ഉർവശി മനോജ്]

പറഞ്ഞു.

"ഓകെ. . ഞാൻ ഇപ്പൊൾ ആലപ്പുഴയിൽ ഉണ്ട് , ഒരു കാര്യം ചെയ്യാം വൈകുന്നേരം ചങ്ങനാശേരിയിൽ നിന്നും ഞാൻ കോട്ടയം കൊല്ലം പാസഞ്ചറിൽ കേറിക്കൊളാം .. എന്നിട്ട് വിളിക്കാം " രമേഷ് പറഞ്ഞു.

' കോട്ടയം കൊല്ലം പാസഞ്ചർ എന്ന് കേൾക്കുമ്പോൾ ഇപ്പൊൾ നെഞ്ചില് ഒരു തീയാണ് .. എല്ലാം തുടങ്ങിയത് പാസഞ്ചറിൽ നിന്ന് അല്ലേ ... ഒരു പക്ഷേ , എന്റെ രക്ഷകൻ ആയിട്ട് വക്കീൽ വരുന്നതും അതേ പാസഞ്ചറിൽ തന്നെ ആയ്ക്കൊട്ടെ '

ഫോൺ വെച്ച ശേഷം ആര്യ ദേവി മനസ്സിൽ കരുതി.

ഇതേ സമയം ആര്യ ദേവിയുടെ ഫോൺ കട്ട് ചെയ്ത ശേഷം അഡ്വ രമേഷ് ചിന്തിച്ചത് തന്നെ തേടി എത്തിയ പുതിയ ഫോൺ കോളിനെ കുറിച്ച് ആയിരുന്നു .. അതും കോട്ടയത്തെ ഒരു ബാങ്ക് ഉദ്യോഗസ്ഥ .. ' അവർക്ക് എന്ത് കാര്യം ആയിരിക്കും എന്നോട് പറയുവാൻ ഉള്ളത് .. സമയം ഇപ്പൊൾ വൈകുന്നേരം മൂന്ന് മണി കഴിഞ്ഞിരിക്കുന്നു. കോട്ടയം കൊല്ലം പാസഞ്ചർ കൃത്യം ആറരയ്ക്ക് ചങ്ങനാശേരി എത്തും.. അതിനു മുന്നേ അവിടെ എത്തണം.പാട വരമ്പിലൂടെ അയാൾ കൊല്ലപ്പെട്ട നെൽസൺന്റെ ഭാര്യ സുനിതയുടെ വീട്ടിലേക്ക് നടന്നു.

ഒരു കൗതുകത്തിന് വേണ്ടി മാത്രം ആയിരുന്നു എവിടെ നിന്ന് തുടങ്ങും എന്ന് അറിയാത്ത ഇൗ കേസിൽ കൊല്ലപ്പെട്ട നെൽസൺന്റെ ഭാര്യ സുനിതയുടെ മൊബൈൽ കോൾ ഹിസ്റ്ററി സൈബർ ടീം വഴി എടുത്തത്. നെൽസൺ കൊല്ലപ്പെട്ട ദിവസം പോലും അവർ നടത്തിയ മണിക്കൂറുകൾ നീണ്ട ടെലിഫോൺ സംഭാഷങ്ങൾ .. അതിൽ ഒരു നമ്പർ വണ്ടൻമേട്

💬 Comments

View all comments