0%

Chapter Title : കോട്ടയം കൊല്ലം പാസഞ്ചർ 12 [ഉർവശി മനോജ്]

ടവർ ലൊക്കേഷനിൽ ഉള്ളതാണ് .. അതായത് നെൽസൺ കൊല്ലപ്പെട്ട അതേ സ്ഥലത്ത് .. ആ നമ്പർ ആകട്ടെ കഴിഞ്ഞ രണ്ടു ദിവസം ആയി സ്വിച്ച് ഓഫും ആണ്.

പ്രതി ഭാഗത്തിന്റെ വക്കീൽ ആണെന്ന് പറഞ്ഞു കൊല്ലപ്പെട്ട ആളുടെ വീട്ടിലേക്ക് ചെന്നാൽ ഒരു പക്ഷേ തന്നെ അവിടെ നിന്നും അടിച്ച് ഇറക്കും .. സമാന്തരമായി നടത്തുന്ന അന്വേഷണത്തിൽ അല്പം വേഷം കെട്ടലുകൾ ആവശ്യമാണ്.

"അമ്മാവാ .. ഇതല്ലേ .. നെൽസൺ ചേട്ടന്റെ വീട് .."

അടുത്ത് കണ്ട ഒരു വഴിപോക്കനോട് രമേഷ് തിരക്കി.

"അതേ ..വീട് ഇത് തന്നെയാണ് .. പക്ഷേ ഇപ്പൊ ആരും ഇല്ല എന്ന് തോനുന്നു അവിടെ "

"പുള്ളീടെ ഭാര്യ സുനിത ഇല്ലെ ...?"

"അവർ ആലപ്പുഴയിൽ തുണി കടയിൽ ജോലിക്ക് പോയി കാണും .. നിങ്ങള് ആരാ ..?"

"ഞാൻ കൊല്ലപ്പെട്ട നെൽസൺ ചേട്ടന്റെ ഒരു സുഹൃത്ത് ആണ് .. കാര്യങ്ങള് ഒക്കെ ഒന്ന് അന്വേഷിക്കാൻ വേണ്ടി വന്നതാണ് ..."

"കൊന്ന ആളിനെ അപ്പൊ തന്നെ പിടിച്ചല്ലോ .. അയാളുടെ ചേട്ടന്റെ മോളുടെ ഭർത്താവ് തന്നെയാ കൊന്നത് .. നന്ദി ഇല്ലാത്തവൻ .. അവനെ കൊണ്ട് പോയി ജോലി മേടിച്ച് കൊടുത്തത് ഇൗ നെൽസൺ ആയിരുന്നു .. ഇൗ വന്ന കാലത്ത് ആർക്കും ഒരു ഉപകാരവും ചെയ്യാൻ പാടില്ല എന്ന് ഇപ്പൊ മനസ്സിലായി ... "

പിന്നെയും അനൂപിനെ എന്തൊക്കെയോ പറഞ്ഞു പ്രാകി കൊണ്ട് ആ വഴി പോക്കൻ മുന്നോട്ട് നടന്നു.

രമേഷ് വാച്ചിലേക്ക് നോക്കി .. മൂന്നര കഴിഞ്ഞിരിക്കുന്നു. ഇത്രയും വന്ന

💬 Comments

View all comments