Chapter Title : കോട്ടയം കൊല്ലം പാസഞ്ചർ 12 [ഉർവശി മനോജ്]
ഇറങ്ങി അവർക്ക് അടുത്തേക്ക് ചെന്നു കൊണ്ട് അശോക് ചോദിച്ചു ,
"എന്താ ഇവിടെ പ്രശ്നം ?"
"പ്രശ്നം ഒന്നും ഇല്ല സാറേ .. പോലീസ് ആണെന്ന് കരുതി എന്ത് പോക്രി തരവും കാണിക്കാമെന്ന് കരുതണ്ട "
ആൾക്കൂട്ടത്തിൽ നിന്നും ആരോ വിളിച്ചു പറഞ്ഞു.
ജോണിയെ അൽപ്പം ഒന്ന് മാറ്റി നിർത്തി അശോക് പറഞ്ഞു ,
"എടോ .. തന്നോട് രണ്ടു മൂന്നു ആട്ടോക്കാരെ മര്യാദയ്ക്ക് പോയി വിളിച്ചു കൊണ്ട് വരാൻ അല്ലേ ഞാൻ പറഞ്ഞത് .. താൻ ഇത് എന്ത് പണിയാ കാണിച്ചത് ?"
"അല്ല സാറേ അവന്മർക്ക് വല്ലാത്ത കടിയാണ് .. ഞാൻ തീർത്തു കൊടുക്കാം "
ദേഷ്യത്തോടെ ജോണി പറഞ്ഞു.
"എന്നാ താൻ പോയി കടി തീർത്ത് കൊടുക്ക് .. അല്ല പിന്നെ .. എടോ നമ്മൾ വന്നത് കേസ് അന്വേഷണത്തിനാണ് .. അല്ലാതെ ഓട്ടോക്കാരെ മര്യാദ പഠിപ്പിക്കാൻ അല്ല .. എന്താ വേണ്ടത് എന്ന് എനിക്കറിയാം.. ഞാൻ നോക്കിക്കോളാം .. താൻ പോയി ജീപ്പിൽ ഇരുന്നോ "
"അല്ല സാറേ .. ഇവന്മാർക്ക് .."
ജോണി വീണ്ടും ദേഷ്യത്തോടെ പറഞ്ഞു.
"എടോ തന്നോട് ജീപ്പിൽ പോയി ഇരിക്കാൻ അല്ല ഞാൻ പറഞ്ഞത് .."
അശോക് അല്പം ശബ്ദം ഉയർത്തി തന്നെ പറഞ്ഞു.
' നിന്നെയൊക്കെ ഞാൻ എടുത്തോളാം എന്ന ഭാവത്തിൽ ഓട്ടോക്കാർക്ക് ഒരു നോട്ടം സമ്മാനിച്ചിട്ട് ജോണി ജീപ്പിലേക്ക് പോയി '
"ഒരു പ്രധാന കേസിന്റെ അന്വേഷണത്തിനു വേണ്ടിയാണ് ഞങ്ങൾ വന്നിരിക്കുന്നത് .. ഈ ഫോട്ടോയിൽ കാണുന്ന ആളെ നിങ്ങൾക്ക് അറിയാമോ ?"
💬 Comments
View all comments