Chapter Title : കോട്ടയം കൊല്ലം പാസഞ്ചർ 12 [ഉർവശി മനോജ്]
കേട്ട് അവിടെ ഒരു കൂട്ട ചിരി മുഴങ്ങി.
"ആ സ്ത്രീ വന്നിറങ്ങിയ ഓട്ടോ നിങ്ങൾക്ക് അറിയാമോ ?"
"ഇല്ല സാറേ .. ഇവിടുത്തെ ഓട്ടോ അല്ല അതൊരു പ്രൈവറ്റ് ഓട്ടോ ആണെന്ന് തോന്നുന്നു "
"ഓകെ .. ഇനി ഒരിക്കൽ കൂടി ആ സ്ത്രീയെ കണ്ടാൽ നിങ്ങള് തിരിച്ചറിയുമോ ...?"
"ഉറപ്പില്ല സാർ .. എന്നാലും ശ്രമിച്ച് നോക്കാം "
വിനീത് മറുപടി പറഞ്ഞു.
"എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ നിങ്ങളെ സ്റ്റേഷനിലേക്ക് വിളിക്കും .. വരണം ..."
അശോക് പറഞ്ഞു .
"സാറ് വിളിച്ചാൽ ഞങൾ വരും .. പക്ഷേ ദേ ... ആ സാർ വിളിച്ചാൽ വരില്ല "
ജീപ്പിൽ ഇരിക്കുന്ന ജോണിയേ ചൂണ്ടി കാട്ടി ദേവസ്യ പറഞ്ഞു.
"ഹ ഹ .. ഇല്ല നിങ്ങളെ ഞാനേ വിളിക്കൂ "
അവർക്ക് മറുപടി നൽകി അശോക് ജീപ്പിന് അടുത്തേക്ക് പോയി.
"എടോ .. താൻ എന്ത് പണിയാ കാണിച്ചത് .. ഓട്ടോക്കാര് എല്ലാം കൂടെ ഇപ്പൊ പഞ്ഞിക്ക് ഇട്ടെനെ .. അവന്മാർ ഇളകി വന്നാൽ കാക്ക കൂട്ടം വരുന്നത് പോലെയാ .. തടയാൻ പറ്റൂല്ല "
ജീപ്പ് ഓടിക്കുന്ന ജോണിയോട് അശോക് ചോദിച്ചു.
"അബദ്ധം പറ്റി സാറേ .. അവസാനം കൈ വിട്ട് പോയി "
തെറ്റ് മനസ്സിലായി എന്നോണം ജോണി പറഞ്ഞു.
"ഒരു സ്ത്രീ ആണ് കൊലപാതകി എന്ന എന്റെ സംശയം ശക്തിപ്പെടുന്നു .. ഇൗ ജില്ലയിലെ ആർട്ടി ഓഫീസുകളിൽ എല്ലാം കൂടെ എത്ര പ്രൈവറ്റ് ഓട്ടോകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട് എന്ന് അന്വേഷിക്കണം .. രാത്രി പന്ത്രണ്ട് മണിക്ക് ശേഷം ഉള്ള ടൗണിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കണം .. സമീപത്ത് ഉള്ള കടകളിലും സിസിടിവി ഉണ്ടെങ്കിൽ ആ ദൃശ്യങ്ങളും ആവശ്യപ്പെടുക .. കേട്ടല്ലോ ? സമയം എത്ര ആയി ... ?"
അശോക് ചോദിച്ചു.
"ഒമ്പതര കഴിഞ്ഞു സാറേ .. "
വാച്ചിലേക്ക് നോക്ക് ജോണി പറഞ്ഞു.
"പത്ത് മണിക്ക് മുൻപായി സ്റ്റേഷനിൽ എത്തണം .. വേഗം പോകട്ടെ ..."
ജോണി വേഗം സ്റ്റേഷനിലേക്ക് ജീപ്പ് വിട്ടു.
സമയം രാവിലെ 9.30 , കോട്ടയം റെയിൽവേ സ്റ്റേഷനിലേക്ക് പരശുറാം എക്സ്പ്രസ്സ് എത്തിച്ചേരുന്നു..!!
'ട്രയിൻ നമ്പർ 16650 തിരുവനന്തപുരം മുതൽ മംഗലാപുരം വരെ പോകുന്ന പരശു റാം എക്സ്പ്രസ്സ് കോട്ടയം റെയിൽവേ സ്റ്റേഷൻ ... ഒന്നാം നമ്പർ പ്ലാറ്റ് ഫോമിലേക്ക്
💬 Comments
View all comments