0%

Chapter Title : കോട്ടയം കൊല്ലം പാസഞ്ചർ 12 [ഉർവശി മനോജ്]

അതൊന്നും ഒരു പ്രശ്നം പോലെ തനിക്ക് തോന്നുന്നില്ല. നീ ഒരു അഭിസാരികയും കൊലപാതകിയും ആണെന്ന് മനസാക്ഷി തന്നോട് പറയുന്ന പോലെ ... !!

ആകെ ഒരു ആശ്വാസം ജിജോ ... അവൻ തനിക്ക് വേണ്ടി ഉണ്ടാകും എന്നതാണ് .. പക്ഷേ ജിജോ ഇല്ലാത്ത കോട്ടയം സ്റ്റേഷൻ .. ഇതിന് മുൻപ് കോട്ടയത്ത് നിന്നും അവൻ എന്നോട് കൂടെ ഉണ്ടായിരുന്നു .. ഞാൻ അറിയാതെ .. എന്നെ മാത്രം നോക്കി .. ഒടുവിൽ എനിക്ക് പ്രിയപ്പെട്ടവൻ ആയി മാറി.

ഒന്നാം നമ്പർ പ്ലാറ്റ് ഫോമിൽ കൂടി വടക്കോട്ട് വേഗം നടന്നാൽ നാഗമ്പടം ബസ് സ്റ്റാൻഡിൽ നിന്നും ബാങ്ക് വഴി പോകുന്ന ബസ്സ് കിട്ടും .. ആര്യ ദേവി മുന്നോട്ട് നടന്നു.

"ഇത് എന്താ ആര്യ ദേവീ .. നിനക്ക് പാസഞ്ചർ കിട്ടിയില്ലേ .."

പിന്നിൽ നിന്നും ഒരു പരിചിത സ്വരം കേട്ട് ആര്യ ദേവി തിരികെ നോക്കി.

കോടതിയിലെ പ്യൂൺ സരസമ്മ ചേച്ചി, പാസഞ്ചർ യാത്രയിലെ പരിചിത മുഖങ്ങളിൽ ഒന്നാണ്.

"ഇല്ല ചേച്ചി .. കിട്ടിയില്ല .. ചേച്ചിക്കും കിട്ടിയില്ലേ ..?"

"ഇന്ന് കഞ്ഞിക്കുഴിയിൽ ഒരു ഹിയറിങ് ഡ്യൂട്ടി ഉണ്ട് .. അത് കൊണ്ട് കുറച്ച് വൈകിയാണ് ഇറങ്ങിയത് .."

അവർ ഇരുവരും നാഗമ്പടം സ്റ്റാൻഡിലേക്ക്‌ നടന്നു.

"ഇത് എന്ത് കോലമാ മോളെ .. ആകെ വിളറി ഇരിക്കുന്നു .."

"ഒന്നുമില്ല ചേച്ചി ... "

"എന്താ മെൻസസ് വല്ലോം ആണോ ..?"

"ഹേയ് .. അല്ല ചേച്ചി .."

"മനസ്സിൽ വല്ല വിഷമവും ഉണ്ടോ ..?"

സരസമ്മ

💬 Comments

View all comments