Chapter Title : കോട്ടയം കൊല്ലം പാസഞ്ചർ 12 [ഉർവശി മനോജ്]
ചേച്ചി വിടാൻ ഉദ്ദേശ്യം ഇല്ല.
"ഒന്നുമില്ല ചേച്ചി .. "
എങ്ങനെ എങ്കിലും മാരണം ഒന്ന് ഒഴിഞ്ഞു പോയാൽ മതി എന്ന ഭാവത്തിൽ ആര്യ ദേവി പറഞ്ഞു.
"ചേച്ചി ബാങ്കിൽ എത്താൻ ഇപ്പോൾ തന്നെ താമസിച്ചു പോയി നമുക്ക് പിന്നെ കാണാം ..."
സരസമ്മ ചേച്ചിയോട് യാത്ര പറഞ്ഞ് ആര്യാദേവി നടത്തത്തിന്റെ വേഗത അൽപ്പം കൂട്ടി. ഒന്നാം നമ്പർ പ്ലാറ്റ്ഫോമിലൂടെ വളരെ വേഗത്തിൽ അവർ നാഗമ്പടം ബസ് സ്റ്റാൻഡ് ലക്ഷ്യമാക്കി നടന്നു.
പെട്ടെന്ന് മനസ്സിൽ ഒരു ആശയം തെളിഞ്ഞു .. നല്ല ഒരു വക്കീലിന്റെ നിയമോപദേശം തേടിയാൽ കാര്യങ്ങൾ കുറച്ചു കൂടി എളുപ്പമാക്കാം .. തന്റെയും മകന്റെയും സുരക്ഷയ്ക്ക് അതു തന്നെയാണ് നല്ലത് .. എന്റെ ശരീരത്തിൽ മാത്രം കണ്ണ് വെച്ച് നടക്കുന്ന സബ് ഇൻസ്പെക്ടർ ജോണിയേ പൂർണമായി വിശ്വസിക്കുവാൻ കഴിയുകയില്ല .. സരസമ്മ ചേച്ചി പണ്ടെപ്പോഴോ ഒരു പാസഞ്ചർ യാത്രയിൽ മിടുക്കനായ ഒരു അഡ്വക്കേറ്റ്നെ പറ്റി പറഞ്ഞിരുന്നു .. ഏറ്റെടുത്ത കേസുകൾ ഒന്നും തന്നെ തോൽക്കാത്ത ഒരു മിടുക്കനാണ് അയാൾ എന്നാണ് അന്ന് ചേച്ചി പറഞ്ഞത് .
തിരിഞ്ഞു നോക്കിയപ്പോൾ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിലെ ആൾത്തിരക്കിൽ എവിടെയോ സരസമ്മ ചേച്ചി മറഞ്ഞിരുന്നു .. അൽപം പിന്നോട്ട് നടന്നപ്പോൾ മറ്റാരെയോ സംസാരിച്ചു കത്തി വെക്കാൻ കിട്ടിയ സന്തോഷത്തിൽ പതുക്കെ വരുന്ന ചേച്ചിയെ കണ്ടു.
"ങ്ഹെ .. മോള് പോയില്ലേ ...?"
ആര്യ ദേവിയെ കണ്ട സരസമ്മ ചേച്ചി ചോദിച്ചു.
"ഞാൻ ചേച്ചിയൊട് ഒരു കാര്യം തിരക്കാൻ വന്നതാണ് .. അന്നൊരു വക്കീലിന്റെ കാര്യം പറഞ്ഞില്ലായിരുന്നോ തിരുവനന്തപുരത്തുള്ള ..."
💬 Comments
View all comments