0%

Chapter Title : കോട്ടയം കൊല്ലം പാസഞ്ചർ 7 [ഉർവശി മനോജ്]

കൂടെ ഒന്ന് വിളിക്കണമെന്നു തോന്നി "

മുരളി തന്റെ നയം വ്യക്തമാക്കി.

ഒരു നിമിഷം എന്താണ് മറുപടി കൊടുക്കേണ്ടത് എന്ന് ജിജോയ്ക്ക് ആശങ്ക ഉള്ളതായി തോന്നി , അതിൽ പ്രധാനം എല്ലാം ഞാൻ കേൾക്കുന്നു എന്നതാണ്. ഒരുപക്ഷേ ഞാൻ കൂടെ ഇല്ലായിരുന്നു എങ്കിൽ അവൻ അയാളുടെ ഓഫർ കണ്ണും പൂട്ടി സ്വീകരിക്കുമായിരുന്നു.

എന്തു മറുപടി കൊടുക്കണം എന്ന് ആശങ്കപ്പെട്ട് ഒരു നിമിഷം സ്തബ്ധനായി നിന്ന ജിജോയെ ഞാനൊന്ന് രൂക്ഷമായി നോക്കി.

"നീയെന്താണ് ഒന്നും മിണ്ടാതെ നിൽക്കുന്നത് എന്തെങ്കിലും ഒന്ന് പറ..."

മറുതലയ്ക്കൽ നിന്നും മുഴങ്ങുന്ന മുരളിയുടെ ഖന ഗംഭീരം ശബ്ദം ഹെഡ് സെറ്റിലൂടെ ചെവിയിൽ പതിച്ചു.

ഒരു ചെറുപുഞ്ചിരി അവന്റെ ചുണ്ടിൽ വിടരുന്നത് ഞാൻ കണ്ടു.

"ചേട്ടാ... എനിക്ക് ആ കേസിൽ താൽപ്പര്യമില്ല പകരം നിങ്ങൾക്ക് പറ്റുമെങ്കിൽ എനിക്ക് മറ്റൊരു കേസിനായി കുറച്ച് സ്ഥലം ഒന്നു ഒപ്പിക്കാമോ .. ?"

ഇവൻ എന്താണ് ഈ പറയുന്നത് എന്ന് ഒരു നിമിഷം ഞാൻ ആശ്ചര്യപ്പെട്ടു.

"നീ എന്താണ് ഈ പറയുന്നത്..?"

എനിക്ക് തോന്നിയ അതേ സംശയം മറുതലയ്ക്കൽ ഉന്നയിച്ചു കൊണ്ട് മുരളി.

"ചേട്ടാ എൻറെ കൂടെ ഇപ്പോൾ ഒരാൾ ഉണ്ട് പക്ഷേ ഞങ്ങൾക്ക് വേണ്ടത് ഒരു സ്ഥലമാണ് സ്വസ്ഥമായി ഒന്ന് കൂടുന്നതിന്... ചേട്ടന് സ്ഥലം തരാൻ സാധിക്കും എങ്കിൽ ഞങ്ങൾ കൂടെ വരാം"

ഇവൻ എന്നെ ഉദ്ദേശിച്ചാണ് ഈ പറയുന്നത് എന്ന് എനിക്ക് മനസ്സിലായി തുടങ്ങിയിരിക്കുന്നു.

ചുറ്റിലുമുള്ളവർ കേൾക്കുമെന്ന് ഒരു പേടി ഇപ്പോൾ ജിജോയുടെ സംസാരത്തിന് ഇല്ലാതെയായിരിക്കുന്നു. അത് എന്നെ കൂടുതൽ ഭയപ്പെടുത്തി.

"മിടുക്കാ .. അതു കൊള്ളാമല്ലോ.

💬 Comments

View all comments