0%

Chapter Title : കോട്ടയം കൊല്ലം പാസഞ്ചർ 7 [ഉർവശി മനോജ്]

ബിൻസു പറഞ്ഞു.

"സൂസൻ ...."

അകത്തെ മുറിയിലേക്ക് നോക്കി ബിൻസു വിളിച്ചു.

അൽപ്പം തടിച്ചിട്ട്‌ ഇരു നിറത്തിൽ ഉള്ള ഒരു പെൺ കുട്ടി ഞങ്ങളുടെ മുന്നിലേക്ക് വന്നു. ഒരു മുപ്പതിന് അടുത്ത് പ്രായം തോനുന്നു. അവളുടെ മുഖത്ത് ഇട്ടിരിക്കുന്ന പുട്ടിയും തടിച്ച ചുണ്ടുകളിൽ പതിച്ചിരിക്കുന്ന കടും നീല നിറത്തിൽ ഉള്ള ലിപ് സ്റ്റിക്കും എനിക്ക് അരോചകമായി തോന്നി. ചുരിദാറിനു മുകളിൽ ഒരു ഓവർ കൊട്ട്‌ ഇട്ടിരിക്കുന്ന തിനാൽ അവൾക്ക് ഒരു പക്ഷെ വണ്ണം കൂടുതൽ തോനുന്നതും ആകാം. ഞങ്ങൾക്ക് ഒരു നിറഞ്ഞ ചിരി അവള് സമ്മാനിച്ചു.

"സൂസൻ .. ഇതൊക്കെ നമുക്ക് വളരെ വേണ്ടപ്പെട്ടവർ ആണ് ഫുൾ ബോഡി മസാജ് ഫേഷ്യലിങ് ത്രെഡിങ് മാനിക്യൂർ പെഡിക്യൂർ എല്ലാം വേണം.."

ഞങ്ങളെ ചൂണ്ടി കാണിച്ചു കൊണ്ട് ബിൻസു സൂസനോട് പറഞ്ഞു.

"ശെരി മാഡം .. "

ഞങ്ങളെ നോക്കി അനുസരണയോടെ അവള് മറുപടി നൽകി.

സൂസന്റെ അടുത്തേക്ക് നീങ്ങി നിന്നു അവളുടെ തോളിൽ കൈ വെച്ച് രമ ചോദിച്ചു .

"എവിടെയാ സൂസന്റെ വീട് .. ?"

"വവ്വാകാവ്.. "

"കല്യാണം. .. ?"

"കഴിഞ്ഞിട്ടില്ല .. "

"ഞങൾ ഒക്കെ ഉള്ളപ്പോൾ കല്യാണത്തിന്റെ ആവശ്യം ഒന്നും ഇല്ല ട്ടോ ... "

രമ സൂസനോടു ആ പറഞ്ഞതിന്റെ കാര്യം എനിക്ക് മനസിലായില്ല.

സന്ദർഭത്തിന് ചേരാത്ത വാക്കുകൾ പോലെ ആ തമാശ ദഹിക്കാതെ നില കൊണ്ടു.

സൂസൻ ഞങൾ രണ്ടാളെയും അകത്തെ റൂമിലേക്ക് ക്ഷണിച്ചു.

"ഞാൻ ഇവിടെ എവിടെയെങ്കിലും ഇരുന്നോളാം , നിങ്ങള് പോയി വരൂ"

സൂസനേയും രമയെയും

💬 Comments

View all comments