Chapter Title : കോട്ടയം കൊല്ലം പാസഞ്ചർ 7 [ഉർവശി മനോജ്]
യുടെ മുഖത്ത് തെളിഞ്ഞു കാണാം. ആ സമയത്ത് അവന്റെ ഫോൺ പിന്നെയും ശബ്ദിച്ചു.. ഫോൺ സ്ക്രീനിലേക്ക് ഞാൻ ഒന്ന് പാളി നോക്കിയപ്പോൾ കണ്ടത് , ' മുരളി മിൽക്ക് ' .
" ജിജോ ... നീ എനിക്ക് വാക്ക് തന്നതാ ട്ടോ മുരളി ഇനിയും വിളിക്കുക ആണെങ്കിൽ നീ ഫോൺ എടുക്കും എന്ന് .. "
പരിഭവത്തോടെ അവന്റെ മുഖത്തേക്ക് നോക്കി ഞാൻ പറഞ്ഞു.
"എനിക്ക് ഒരു മടി ... അയാള് എന്ത് കോടാലി കൊണ്ടാ വിളിക്കുന്നത് എന്ന് അറിയില്ല ലോ ... ഒന്നാമത് ഇന്ന് ഒരു കഷ്ട്ട കാലം പിടിച്ച ദിവസം ആണ് "
ജിജോ പറഞ്ഞു.
തൊട്ട് മുൻപ് അവിടെ ഉണ്ടായ വഴക്കിനെ ഓർത്താണ് അവൻ അങ്ങനെ പറഞ്ഞത്.
"ഇന്ന് ഒരു കഷ്ട കാല ദിവസം ആയിരുന്നു എങ്കിൽ നിനക്ക് എന്നെ ലഭിക്കുമായിരുന്നൊ ജിജോ "
അവന്റെ വലത് കരങ്ങൾ എന്റെ ഇടത്ത് കൈ കൊണ്ട് മെല്ലെ കവർന്ന് എടുത്ത് ഞാൻ ചോദിച്ചു.
അപ്പോഴേക്കും ഫോൺ റിങ്ങ് അവസാനിച്ചിരുന്നു. തിരികെ വിളിക്കുവാൻ മടി യോടെ അവൻ എന്നെ നോക്കി .
വിളിച്ചേ പറ്റൂ എന്ന ഭാവത്തിൽ ഞാൻ ജിജോ യെ നോക്കി .
എന്റെ വാക്ക് കേട്ട് മനസ്സില്ലാ മനസ്സോടെ ജിജോ തിരികെ വിളിക്കുവാൻ തയ്യാറായി മുരളിയെ.
അവന്റെ പോക്കറ്റിൽ തിരുകിയിരുന്ന ഹെഡ് സേറ്റിന്റെ ഒരറ്റം എന്റെ നേരെ നീട്ടി. അയാള് സംസാരിക്കുന്നത് എന്ത് എന്ന് കേൾക്കുവാൻ ഉള്ള ആകാംക്ഷ കൊണ്ട് ഞാൻ അത് എന്റെ ചെവിയിൽ തിരുകി.
മറു തലയ്ക്കൽ റിംഗ്
💬 Comments
View all comments