0%

Chapter Title : കോട്ടയം കൊല്ലം പാസഞ്ചർ 8 [ഉർവശി മനോജ്]

വാതിലടയ്ക്കാൻ മറന്നു പോയ നിമിഷത്തെ ഓർത്ത് ഞാൻ സ്വയം ശപിച്ചു.

അപ്പോഴും പുറത്തു നിന്നും അവ്യക്തമായ സംസാരം എനിക്ക് കേൾക്കാമായിരുന്നു.

"നിങ്ങള് ചെയ്തത് വളരെ മോശമായിപ്പോയി .. എന്നെ വിശ്വസിച്ച് എൻറെ കൂടെ വന്ന സ്ത്രീയാണ് അവര് .. അവരെ ചതിക്കുവാൻ ഞാൻ അനുവദിക്കില്ല.. "

ജിജോയുടെ ശബ്ദം ഉറച്ചു തന്നെയാണ് ഉറച്ച നിലപാടുകളുമായി മുരളി യോടു സംസാരിക്കുകയാണ് അവൻ.

അവനെപ്പോലെ ഒരുത്തന്റെ കൂടെ ഏത് ഇഷ്ടത്തിന്റെ പേരിലായാലും ഇറങ്ങി വന്നതിന് എനിക്കിപ്പോൾ കുറ്റബോധം ഒട്ടുമില്ല.

"എടാ ... കുവേ , ഞാൻ നമ്മുടെ സുമതി യുമായി ഒരു ഷോട്ട് കഴിഞ്ഞു ഒന്ന് മൂത്രമൊഴിക്കാൻ പുറത്തേക്കിറങ്ങിയതാണ്. ജനലും വാതിലും ചാരിയിട്ട ഉണ്ടായിരുന്നുള്ളൂ അതുകൊണ്ട് തോന്നിയ ഒരു തമാശയാണ് ആ മണ്ണെണ്ണ വിളക്കിൻറെ മഞ്ഞ വെട്ടത്തില് ഈ പഴഞ്ചൻ മൊബൈലിൽ എന്ത് വീഡിയോ പതിയാൻ ആണ് "

മുരളി തനിക്ക് പറ്റിയ അബദ്ധം മറക്കുവാൻ ഒരു അനുരഞ്ജന പാതയിലാണ്.

"നിങ്ങളുടെ മുൻപിൽ ഒരിക്കൽ കള്ളനെ പോലെ നിൽക്കേണ്ടി വന്നിട്ടുണ്ടെങ്കിലും നിങ്ങൾ ഒരു ആൺ ആണെന്ന ഒരു ധാരണ എനിക്കുണ്ടായിരുന്നു .. അതുകൊണ്ടു തന്നെയാണ് എന്നെപ്പോലെ ഒരുത്തനെ അന്നു രാത്രി അങ്ങനെയൊരു ചുറ്റുപാടിൽ കണ്ടിട്ടും നിങ്ങൾ അത് പുറത്തു പറയാതിരുന്നത് ... ആ ഒരു വിശ്വാസത്തിൽ തന്നെയാണ് നിങ്ങൾക്ക് വ്യക്തിപരമായി അറിയാവുന്ന ഒരു സ്ത്രീ ആയിരുന്നിട്ടു കൂടി ആര്യാദേവി യെ ഞാൻ ധൈര്യമായി കൂട്ടിക്കൊണ്ടു വന്നത്. അങ്ങനെയുള്ള നിങ്ങളിൽ നിന്ന് ഇത്തരത്തിലൊരു പ്രവർത്തി ഞാൻ തീരെ പ്രതീക്ഷിച്ചില്ല "

ജിജോയുടെ ശബ്ദം ഇടറുന്നുണ്ടായിരുന്നു.

"എടാ നീ ക്ഷമിക്കൂ , വേണമെങ്കിൽ

💬 Comments

View all comments