Chapter Title : കോട്ടയം കൊല്ലം പാസഞ്ചർ 8 [ഉർവശി മനോജ്]
വെട്ടത്തില് ഈ പഴഞ്ചൻ മൊബൈലിൽ എന്ത് വീഡിയോ പതിയാൻ ആണ് "
മുരളി തനിക്ക് പറ്റിയ അബദ്ധം മറക്കുവാൻ ഒരു അനുരഞ്ജന പാതയിലാണ്.
"നിങ്ങളുടെ മുൻപിൽ ഒരിക്കൽ കള്ളനെ പോലെ നിൽക്കേണ്ടി വന്നിട്ടുണ്ടെങ്കിലും നിങ്ങൾ ഒരു ആൺ ആണെന്ന ഒരു ധാരണ എനിക്കുണ്ടായിരുന്നു .. അതുകൊണ്ടു തന്നെയാണ് എന്നെപ്പോലെ ഒരുത്തനെ അന്നു രാത്രി അങ്ങനെയൊരു ചുറ്റുപാടിൽ കണ്ടിട്ടും നിങ്ങൾ അത് പുറത്തു പറയാതിരുന്നത് ... ആ ഒരു വിശ്വാസത്തിൽ തന്നെയാണ് നിങ്ങൾക്ക് വ്യക്തിപരമായി അറിയാവുന്ന ഒരു സ്ത്രീ ആയിരുന്നിട്ടു കൂടി ആര്യാദേവി യെ ഞാൻ ധൈര്യമായി കൂട്ടിക്കൊണ്ടു വന്നത്. അങ്ങനെയുള്ള നിങ്ങളിൽ നിന്ന് ഇത്തരത്തിലൊരു പ്രവർത്തി ഞാൻ തീരെ പ്രതീക്ഷിച്ചില്ല "
ജിജോയുടെ ശബ്ദം ഇടറുന്നുണ്ടായിരുന്നു.
"എടാ നീ ക്ഷമിക്കൂ , വേണമെങ്കിൽ ആ കൊച്ചിനോടും ഞാൻ മാപ്പ് ചോദിക്കാം ഒരു അബദ്ധം പറ്റിപ്പോയി. മൊബൈലിൽ നിന്ന് നീ തന്നെ വീഡിയോ വല്ലതും പതിഞ്ഞിട്ടുണ്ട് എങ്കിൽ ഡിലീറ്റ് ചെയ്തു കൊള്ളൂ "
ഇപ്പോൾ മുരളിയുടെ ശബ്ദവും ഇടറുന്നു. ചെയ്തത് തെറ്റായിപ്പോയി എന്ന് ഒരു പക്ഷേ അയാൾക്ക് തോന്നിയിരിക്കാം.
പുറത്ത് നിന്നും ഇപ്പോൾ ജിജോയുടെ മറുപടി ഒന്നും കേൾക്കുന്നില്ല.
എത്രയും വേഗം ഇവിടെ നിന്നും പോകണം ഞാൻ വളരെ വേഗത്തിൽ ബ്ലൗസും സാരിയും വാരിച്ചുറ്റി. പെട്ടെന്നാണ് മുറിയുടെ മറ്റൊരു മൂലയ്ക്ക് ഒരു ഇരുമ്പ് ദണ്ഡ് കിടക്കുന്നത് കണ്ടത്. സൂക്ഷിച്ചു നോക്കിയപ്പോൾ അത് റബ്ബർ ടാപ്പ് ചെയ്യുന്ന കത്തി ആണെന്ന് മനസിലായി. ഒരു സുരക്ഷയ്ക്കായി ഒരു ആത്മ ധൈര്യത്തിന് വേണ്ടി ഞാനത് എൻറെ ബാഗിൽ ഒളിപ്പിച്ചു. വളരെ വേഗം വാതിൽ തുറന്നു പുറത്തിറങ്ങി.
ഓട്ടോയിലേക്ക് കയറുമ്പോഴും , രാത്രിയുടെ വിജനതയെ കീറി മുറിച്ച് വന്ന വഴിയിലൂടെ ഓട്ടോ തിരികെ പായുമ്പോഴും ഓട്ടോയ്ക്ക് ഉള്ളിൽ നിശബ്ദത തളം കെട്ടി നിൽക്കുന്നുണ്ടായിരുന്നു.
പഴയ നോക്കിയ മൊബൈൽ ഫോണിന്റെ ടോർച്ച് തെളിച്ചു കൊണ്ട് മുരളി കൊടുത്ത പൈസ സുമതി എണ്ണുന്നത് കണ്ടപ്പോൾ എൻറെ കണ്ണിൽ എവിടെയോ ഒരു നനവ് വന്നു. ഒരു പക്ഷേ അവളുടെ ഈ തുകയ്ക്കു വേണ്ടി കാത്തിരിക്കുന്ന കുടുംബാംഗങ്ങൾ അവൾക്ക് ഉണ്ടായിരിക്കാം.
പൈസ
💬 Comments
View all comments