Chapter Title : കോട്ടയം കൊല്ലം പാസഞ്ചർ 9 [ഉർവശി മനോജ്]
ഉണ്ട്.
ഒന്നും പറയുവാനോ ചെയ്യുവാനോ സാധിക്കാത്ത അവസ്ഥ.
ആ ഓട്ടോക്കാരനെ എന്തുചെയ്തു അയാളുടെ ബോഡി എവിടെയാണ് മറവ് ചെയ്തത് .. ഇതെല്ലാം എനിക്ക് അറിയണം എന്നുണ്ട് ... അതൊക്കെ ഒന്ന് സ്വസ്ഥമായി ജിജോയോട് സംസാരിച്ചു എങ്കിൽ മാത്രമേ അറിയുവാൻ സാധിക്കുകയുള്ളൂ.
മുരളിയേയും ജിജോയും കണ്ട മാത്രയിൽ മകൻ അവരുടെ അടുത്തേക്ക് ഇറങ്ങി ചെന്ന് കാര്യങ്ങൾ വിശദമായി ചോദിച്ചറിഞ്ഞു മനസ്സിലാക്കി കൊണ്ടിരുന്നു. അപകടത്തെപ്പറ്റി എന്തൊക്കെയോ പൊടിപ്പും തൊങ്ങലും വെച്ച് മുരളി ച്ചേട്ടൻ എൻറെ മകനോട് വർണ്ണിക്കുന്ന സമയത്തു ആർക്കും സംശയം തോന്നാത്ത രീതിയിൽ ജിജോ കാറിൻറെ അടുത്തേക്ക് വന്നിട്ട് എന്നോട് പതുക്കെ പറഞ്ഞു ,
"ഒന്നു കൊണ്ടും ഭയപ്പെടേണ്ട കാര്യമില്ല എല്ലാം ഞങ്ങൾ നോക്കിക്കോളാം .. ഒരു കാര്യം ശ്രദ്ധിക്കണം എന്നെ ഫോണിൽ കോൺടാക്ട് ചെയ്യുവാൻ ശ്രമിക്കരുത്.. എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ ഞാനങ്ങോട്ട് ബന്ധപ്പെടാം ... "
ഇത്ര മാത്രം പറഞ്ഞു അവൻ വീണ്ടും മകൻറെ അടുത്തേക്ക് പോയി.
എൻറെ ജീവൻ രക്ഷിച്ചതിന് മുരളി ചേട്ടനെയും ജിജോയും കെട്ടിപ്പിടിച്ച് നന്ദി പറഞ്ഞു കൊണ്ട് വിനീഷ് കാറിലേക്ക് കയറി.
ഒരു സിനിമാക്കഥ പോലെ മനസ്സിലേക്ക് അലയടിച്ചു വന്ന രംഗങ്ങൾ ഓർത്തപ്പോൾ ബിൻസു വിൻെറ പാർലറിലെ ശീതളിമയിലും ഞാൻ നന്നായി വിയർക്കുന്നുണ്ടായിരുന്നു. ജിജോയെ ഒന്ന് വിളിക്കുവാൻ സാധിച്ചിരുന്നു എങ്കിൽ എന്ന് മനസ്സ് കൊതിച്ചു.
റീ ക്രിയേഷൻ റൂമിനു പുറത്തേക്ക് ഇറങ്ങിയപ്പോൾ തൊട്ടു മുൻപിൽ ബിൻസു വിനെ കണ്ടു.
"ഞാൻ ഇടയ്ക്ക് ഒന്നു രണ്ട് തവണ വന്നു നോക്കിയായിരുന്നു ... നല്ല ഉറക്കമായിരുന്നു , എന്തൊക്കെയോ പിച്ചും പേയും പറയുന്നുണ്ടായിരുന്നു .. "
ബിൻസു
💬 Comments
View all comments