Chapter Title : കോട്ടയം കൊല്ലം പാസഞ്ചർ 9 [ഉർവശി മനോജ്]
എന്നോടായി പറഞ്ഞു.
"ജോലിസംബന്ധമായ കുറച്ച് ടെൻഷൻ ഉണ്ടായിരുന്നു ... ഒപ്പം വീട്ടുകാര്യങ്ങളും എല്ലാം കൂടെ ആകെ തളർത്തിക്കളഞ്ഞു ... "
ഞാൻ പറഞ്ഞു.
"ഹേയ് .. അതൊന്നും സാരമില്ല അതൊക്കെ മാറിക്കോളും "
ബിൻസു ആശ്വസിപ്പിക്കാൻ എന്നോണം പറഞ്ഞു.
"എവിടെ നമ്മുടെ താരം ഇതു വരെ പരിപാടി കഴിഞ്ഞില്ലെ ... ?"
രമയെ ഞാൻ തിരഞ്ഞു കൊണ്ട് ചോദിച്ചു.
"കഴിഞ്ഞു എന്നു തോന്നുന്നു ഫൈനൽ സ്റ്റേജിലാണ് "
ബിൻസു അത് പറഞ്ഞ് കഴിഞ്ഞതും റൂമിലെ വാതിൽ തുറന്ന് രമയും സൂസനും ഞങ്ങൾക് അടുത്തേക്കു വന്നു.
രമ ഒരുങ്ങി വന്നത് കണ്ടിട്ട് ഒരു പുതുപ്പെണ്ണിനെ പോലെയുണ്ട് രണ്ടു കുട്ടികളുടെ മാതാവാണ് എന്ന് ഇപ്പോൾ ആര് കണ്ടാലും പറയില്ല വേണമെങ്കിൽ ഒരു കല്യാണം കൂടി ആകാം.
"എന്താടി ഇത് എന്തൊരു മാറ്റമാണ് ... എൻറെ കൂടെ ഇങ്ങോട്ട് വന്നു കയറിയത് പോലെ അല്ലല്ലോ .. ആകെ അടിമുടി തിളങ്ങുകയാണ് പെണ്ണേ നീ "
ആകാംക്ഷയോടെ ഞാൻ ചോദിച്ചു.
"ഒന്ന് തിളങ്ങി നിൽക്കുവാൻ ആർക്കാടി താൽപര്യമില്ലാത്തത് ?"
രമ ഒരു മറു ചോദ്യം ഇറക്കി.
അവൾക്ക് പിന്നാലെ വന്ന സൂസൻ നന്നായി ക്ഷീണിച്ചിരിക്കുന്നു. മുൻപ് ഞാൻ മനസ്സിൽ കരുതിയ പോലെ എന്തെങ്കിലും നടന്നു കാണുമോ .. ചീ . എന്തെല്ലാമാണ് ഞാൻ ചിന്തിച്ചു കൂട്ടുന്നത് ആവശ്യമില്ലാതെ.
"ഇനി ചേച്ചി എന്നാണ് ഇങ്ങോട്ട് വരുന്നത് . ഇങ്ങനെ കൂട്ടുകാരിയുടെ കൂടെ വന്നാൽ മാത്രം പോരല്ലോ ?"
സൂസന്റെ ചോദ്യം എന്നോടായിരുന്നു.
"വരാം.. ഇപ്പോഴുള്ള ടെൻഷൻ ഒക്കെ ഒന്ന് കഴിയട്ടെ .."
അവരിൽ നിന്നെല്ലാം
💬 Comments
View all comments