0%

Chapter Title : കോട്ടയം കൊല്ലം പാസഞ്ചർ 9 [ഉർവശി മനോജ്]

ഇങ്ങോട്ടു വന്നത് .. "

അർഥഗർഭമായ ഗൗരവത്തോടെ ജോണി പറഞ്ഞു.

എൻറെ ഉള്ളിൽ പല വിധ ചിന്തകൾ ഉയർന്നു. ഞാൻ ഒരു കൊലപാതകി ആണെന്ന സത്യം ജോണി അറിഞ്ഞു കാണുമോ ... ? ഉള്ളിലെ ഭയം മുഖത്ത് നിഴലിച്ചപ്പോൾ രമയുടെ വീടിൻറെ ലിവിങ് റൂമിലെ ആ സോഫയിൽ എനിക്ക് ഇരിപ്പുറയ്ക്കാതെയായി.

ഞങ്ങൾക്ക് മുന്നിലേക്ക് 2 ഗ്ലാസ്സിൽ കടും മഞ്ഞ നിറത്തിലുള്ള ജ്യൂസുമായി രമ എത്തി. ഇതിനോടകം അവൾ വസ്ത്രം മാറി കഴിഞ്ഞിരുന്നു. കടും നീല നിറത്തിലുള്ള ഒരു നൈറ്റി ആണ് വേഷം. അവളുടെ നിറത്തിനും ശരീരത്തിനും അത് കൂടുതൽ ഇണങ്ങി ചേർന്നിരുന്നു. സുതാര്യം ആയിരുന്നില്ല ആ നൈറ്റി എങ്കിലും അവളുടെ അഴകളവുകൾ ഏതൊരാൾക്കും വ്യക്തമാക്കുന്ന അത്ര ഇറങ്ങിയിരുന്നു അത്.

ജ്യൂസ് കുടിക്കുന്നതിന് ഇടയിൽ ജോണി തിരക്കി ,

"കുട്ടികൾ എങ്ങോട്ടാണ് ടൂർ പോയത് എന്നു വരും ... ?

"ഊട്ടി മൈസൂർ ബാഗ്ലൂർ .. അഞ്ചു ദിവസത്തെ യാത്രയാണ് നാളെ കഴിഞ്ഞ് എത്തും "

രമ മറുപടി പറഞ്ഞു.

"ഹൊ .. ഊട്ടി മൈസൂർ ബാംഗ്ലൂർ അല്ലാതെ ഈ നാട്ടിൽ വേറെ സ്ഥലങ്ങൾ ഒന്നുമില്ലേ കുട്ടികളെ കാണിക്കുവാൻ .. എല്ലാ സ്കൂളുകാരും ഈ പറഞ്ഞ സ്ഥലത്തേക്ക് തന്നെയാണ് എനിക്ക് ഓർമ്മ വെച്ച കാലം മുതൽ പൊയ്ക്കൊണ്ടിരിക്കുന്നത് ... അല്ലേ ആര്യ ദേവി .... "

എന്നോടായി ജോണി ചോദിച്ചു.

മറുപടി ഒന്നും പറയാതെ അല്പാല്പമായി ആർക്കോ വേണ്ടി മഞ്ഞ ജ്യൂസ് കുടിച്ചു തീർക്കുന്ന ഭാവത്തിൽ ഗ്രാനൈറ്റ് പാകിയ തറയിലേക്ക് നോക്കിയിരിക്കുകയായിരുന്നു ഞാൻ.

വേഗത്തിൽ ജ്യൂസ് കുടിച്ചു കഴിഞ്ഞ

💬 Comments

View all comments