0%

Chapter Title : കോട്ടയം കൊല്ലം പാസഞ്ചർ 9 [ഉർവശി മനോജ്]

മാറി മാറി നോക്കിക്കൊണ്ട് രമ പറഞ്ഞു.

"രമ എനിക്ക് പോകണം ... പോയിട്ട് കുറച്ചു ആവശ്യങ്ങളുണ്ട്..  ഇവിടെ നിൽക്കാൻ എനിക്ക് സമയമില്ല .. നിങ്ങള് സംസാരിച്ചിരിക്കു ഞാൻ പോകുന്നു .."

രമയോട് ഇതും പറഞ്ഞ് ഗേറ്റിനു നേരെ തിരിഞ്ഞു നടക്കാൻ ഒരുങ്ങിയ എന്നെ തടഞ്ഞുകൊണ്ട് ജോണി പറഞ്ഞു.

"ഇവിടെ നിന്ന് ആര്യാദേവി എങ്ങോട്ടും പോകുന്നില്ല .. ഇവിടെ ആരും നിങ്ങളെ കേറി പിടിക്കാനൊന്നും പോകുന്നുമില്ല .. നിങ്ങളോട് എനിക്ക് കുറച്ച് കാര്യങ്ങൾ സംസാരിക്കാനുണ്ട് അതിൻറെ സീരിയസ്നസ്സ്‌ ഞാൻ കാര്യം പറഞ്ഞു കഴിയുമ്പോൾ നിങ്ങൾക്ക് മനസ്സിലാകും .. ഇത് പറയുന്നത് നിങ്ങളുടെ കൂട്ടുകാരിയുടെ സുഹൃത്ത് ആയിട്ടല്ല .. ഇട്ട്‌സ് ആൻ ഓർഡർ ഫ്രം എ പോലീസ് ഓഫീസർ "

മറ്റു വഴികളില്ലാതെ ഞാൻ ജോണി യോടൊപ്പം രമയുടെ വീട്ടിലേക്ക് കയറി.

എന്നെയും ജോണിയെയും ലിവിങ് റൂമിലെ ഷെയർ ഇരുത്തിയിട്ട് രമ കിച്ചണിലേക്ക് പോയി.

"ജോണി ഇവിടെ ആദ്യമാണ് വന്നിട്ട് അൽപം വെള്ളം കൊടുക്കാതെ വിടുന്നത് മോശമാണ് നിങ്ങൾ ഇരിക്കു ട്ടോ  .. ഞാനിപ്പം വരാം "

ജോണി യോടൊപ്പം ലിവിങ് റൂമിൽ ഇരിക്കുമ്പോൾ ഇടയ്ക്കിടെ ഞങ്ങളുടെ കണ്ണുകൾ ഇടയുന്നുണ്ടായിരുന്നു...  അയാളുടെ കണ്ണിൽ മുൻപ് ഞാൻ കണ്ട ചോര നിറം മാഞ്ഞിരിക്കുന്നു ... രൗദ്ര ഭാവം മുഖത്ത് ഉണ്ടെങ്കിലും അല്പ നേരത്തെ സഹ വാസവും സംസാരവും ആദ്യം കണ്ടപ്പോൾ ഉള്ള അപരിചിതത്വം തെല്ല് ഒന്ന് മാറിയിട്ടുണ്ട്.

"എന്താണ് ജോണിക്ക് എന്നോട് പറയുവാനുള്ളത് ... ?"

അന്തരീക്ഷത്തിലെ നിശബ്ദത തെല്ലൊന്ന് മാറ്റിക്കൊണ്ട് ഞാൻ ചോദിച്ചു.

"പറയാം വിശദമായി പറയുന്നതിനു വേണ്ടി തന്നെയാണല്ലോ

💬 Comments

View all comments