0%

Chapter Title : കോയമ്പത്തൂരിലേക്ക് ഒരു ബസ് യാത്ര

Author : Kambikathakal Read All Parts 1.2K

മൂന്നു നാലു മാസം കഴിഞ്ഞപ്പോഴേക്കും അല്പം തമിഴൊക്കെ വശമാക്കിയിരുന്നു. ചായക്കടയിലും രാത്രി അണ്ണാശാലയിലെ തട്ടുകടകളിലും ഞാന്‍ തമിഴ് പറഞ്ഞ് അവിടത്തുകാരനാവാന്‍ ശ്രമം തുടര്‍ന്നിരുന്നു. അണ്ണച്ചികളുമായി ഞാൻ നല്ല കൂട്ടായി.

മൂന്നു ഗ്രൂപ്പുകളായി നടന്നിരുന്ന പെണ്‍കുട്ടികളില്‍ മൂന്നമത്തെ ഗ്രൂപ്പിനു എന്നോട് ഒരല്പം ചായ്‌വ് ഉണ്ടോ എന്ന് സംശയമുണ്ടായിരുന്നു. കാരണം അവരില്‍ ചിലര്‍ എന്നൊട് ഇടക്കൊക്കെ സംശയം ചോദിക്കുമായിരുന്നു. അവര്‍ക്ക് ഇംഗ്ലീഷില്‍ വലിയ പ്രാവീണ്യം ഇല്ലാതിരുന്നതു കൊണ്ട് ചില കടുകട്ടിയായ വാക്കുകള്‍ പകര്‍ത്തേണ്ടിവരുമ്പോഴായിരിക്കും സംശയങ്ങള്‍ കൂടുതലും വരുന്നത്. ഞാന്‍ ആത്മാര്‍ത്ഥമായി അവരെ സഹായിച്ചിരുന്നു. അവരില്‍ നെല്ലിന്റെ നിറമുള്ള വിനീതയായിരുന്നു ഏറ്റവും സുന്ദരി. ഞാന്‍ അവളോട് കൂടുതല്‍ അടുക്കാന്‍ ശ്രമിച്ചു. അവളുടെയും കല്യാണം ഉറപ്പിച്ചിരുന്നു. തിരിച്ചെങ്കോട് എന്ന സ്ഥലത്തെ ഒരു കുഗ്രാമത്തിലാണ് അവളുടെ വീട്. അവളുടെ അമ്മ ജോലി ചെയ്തിരുന്ന വീട് ഒരു സര്‍ക്കാര്‍ ഡോക്ടരുടേതായിരുന്നു. അദ്ദേഹത്തിന്റെ പ്രേരണയിലാണ് വിനീത പഠിച്ച് എന്‍‌ട്രന്‍സ് പാസായി മെഡിക്കല്‍ പ്രവേശനം നേടിയത്. നാട്ടിലുള്ള അവളുടെ അമ്മായിയുടെ സഹോദരനാണ് പ്രതിശ്രുത വരന്‍. തന്നേക്കാള്‍ പ്രായമുള്ളതും വിദ്യാഭ്യാസം ഇല്ലാത്തതുമായ മാമ എന്നുവിളിക്കുന്ന അയാളെ വിനിതക്കിഷ്ടമല്ല എന്നെനിക്കു മനസ്സിലായി. ഞാന്‍ സമയം കിട്ടുമ്പോഴൊക്കെ അവള്‍ക്ക് ഇംഗ്ലീഷ് ഗ്രാമര്‍ പറഞ്ഞു കൊടൂത്ത്തിരുന്നു. തനി തമിഴ് തര്‍ജ്ജമ പോലെ പറഞ്ഞിരുന്ന ഇംഗ്ലീഷ് ശരിയല്ല എന്നവള്‍ക്കു ബോധ്യമുണ്ടായിരുന്നു. കാന്റീനിലല്ലാതെ അവള്‍ക്കൊപ്പം ഇരിക്കാന്‍ എനിക്കൊട്ടും സാധിച്ചിരുന്നില്ല. പെണ്‍കുട്ടികള്‍ക്ക് മാത്രമായി കോളേജ് ബസ് ഉണ്ടായിരുന്നതു കൊണ്ട് ബസിലും അവളേ കാണാന്‍ പറ്റിയിരുന്നില്ല. രണ്ടാമത്തെ വര്‍ഷം ചെന്നൈ പരിസരങ്ങളില്‍ മെഡിക്കല്‍ ക്യാമ്പ് പോകേണ്ടി വരുമായിരുന്നു അപ്പോഴാണ് വിനീതയുമായു മുട്ടി ഇരിക്കാനൊക്കെ സാധിച്ചത്. മൂന്നാം ഗ്രൂപിലായതിനാല്‍ മറ്റു തമിഴ്

💬 Comments

View all comments