Chapter Title : കോയിൽലേഷൻ [Danmee]
കോയലിഷൻ
Coalition | Author : Danmee
"മോനെ നിന്റെ പുതിയ ഫോട്ടോ ഒരെണ്ണം അയച്ചേ "
ഓഫീസിലെ ടേബിളിന് മുകളിൽ ഇരുന്ന ഫോൺ ശബ്ദിച്ചപ്പോൾ നോക്കിയത. അമ്മയുടെ മിസ്സേജ് ആണ്.
" ഞാൻ അമ്മയോട് എത്ര തവണ പറഞ്ഞതാ എനിക്ക് ഇനിയും കോമാളി ആകാൻ വയ്യ എന്ന് "
ഞാൻ തിരിച്ചു വോയിസ് അയച്ചു.
" ഡാ നിനക്ക് ഇപ്പോൾ വയസ് എത്ര ആയന്ന വിചാരം . നിന്റെ കൂടെ ഉള്ളവർ പെണ്ണുകെട്ടി കുട്ടികളും അയി. നീ ഈ ഒരു പ്രാവിശ്യം കൂടി അമ്മ പറയുന്നത് കേൾക്ക്....... ചിലപ്പോൾ ഇത് ആയിരിക്കും നിനക്ക് വിധിച്ചിട്ടുള്ളത് "
" "എന്നാലും ഇത് എത്രമത്തേത് ആണ് "
കാര്യം പിടികിട്ടി കാണുമല്ലോ . കുറച്ച് കാലമായി അമ്മ എന്നെ കൊണ്ട് നടന്നു പെണ്ണ് കാണിക്കുന്നു. ഒന്നും അങ്ങോട്ട് ശെരിയാകുന്നില്ല. പക്ഷെ അമ്മ ഇപ്പോൾ സീരിയസ് ആണ്. വാർദ്ധക്യസഹജമായ അസുഖങ്ങൾ അമ്മയെ വിടാതെ പുറകെ കുടിയിട്ടുണ്ട്. ഞാൻ ഓഫീസിൽ ഇരുന്നുകൊണ്ട് തന്നെ ഒരു സെൽഫി എടുത്ത് അയച്ചു.
"ഡാ ഫുൾ സൈസ് അയക്ക് "
" ഇത് മതി "
അന്ന് വീട്ടിൽ ചെന്നപ്പോയോ പിറ്റേന്നോ അമ്മ ഫോട്ടോ അയച്ചതിനെ കുറിച്ച് ഒന്നും സംസാരിച്ചില്ല. ഞാനും ചോദിക്കാൻ പോയില്ല. പക്ഷെ രണ്ട് ദിവസം കഴിഞ്ഞു ഞാൻ വീട്ടിൽ ചെന്നപ്പോൾ അമ്മ പറഞ്ഞു.
" ഡാ നാളെ നമുക്ക് ആ പെണ്ണിനെ ഒന്ന് പോയി കാണാം "
" ഏത് പെണ്ണിനെ!!!"""
" ഞാൻ അന്ന് പറഞ്ഞില്ലേ "
ഞാൻ അമ്മയെ വല്ലാതെ ഒന്ന് നോക്കി. അപ്പോൾ അമ്മ എന്റെ പുറത്ത് തട്ടികൊണ്ട് പറഞ്ഞു.
" ഇത് ശെരിയാകും നീ കണ്ടോ "
" ഉവ്വ ഉവ്വ "
അമ്മയുടെ നിർബന്ധത്തിന് വഴങ്ങി പിറ്റേന്ന് ഞാൻ ലീവ് എടുത്തു.
അമ്മ പറഞ്ഞ സ്ഥാലം വീട്ടിൽ നിന്നും വളരെ ദൂരെ ആയിരുന്നു അതുകൊണ്ട് ഞാൻ എന്റെ ഫ്രണ്ടിന്റെ കാർ എടുത്തു.
" നീ ഈ വേഷത്തിലാണോ വരുന്നത് "
പെണ്ണുകാണാൻ റെഡിയായി ഇറങ്ങിയ എന്നെ
💬 Comments
View all comments