0%

Chapter Title : കോയിൽലേഷൻ [Danmee]

Author : danmee Read All Parts 4661

അയാൾ  വിചാരിച്ചു കാണും. അയാൾ  എന്ന്  എന്താ ഇറങ്ങാത്തത് എന്ന അർത്ഥത്തിൽ നോക്കി എന്നിട്ട്  കൈ കൊണ്ട്  ഇറങ്ങിവരൻ  ആംഗ്യം കാട്ടി. അമ്മയും അപ്പോൾ  കാറിന് വെളിയിൽ  നിന്ന്  ഇറങ്ങി  വരാൻ  പറഞ്ഞു.

" എന്താടാ  ഈ  കാണിക്കുന്നത് ..... അവർ  എന്ത് വിചാരിക്കും "

ഞാൻ  കറിൽ  നിന്നും  ഇറങ്ങിയപ്പോൾ  അമ്മ ചോദിച്ചു. ഞാൻ  അമ്മയെ  ഒന്ന് നോക്കിയതേ ഉള്ളു.  ഞങ്ങൾ വീട്ടിനുള്ളിൽ  കയറിയപ്പോൾ  അവിടെ ഉണ്ടായിരുന്നവർ  ഞങ്ങളെ  സ്വീകരിച്ചിരുത്തി.  ഞാൻ  ആ  വീട്ന്റെ അകം  ഒന്ന്  കണ്ണോടിച്ചു നോക്കി. ഇവിടെ  ആദ്യമായി  പെണ്ണുകാണാൻ  വരുന്നത്  ഞാൻ അല്ല  എന്ന് എനിക്ക് മനസിലായി. അവർ  ഒരുങ്ങി ഇരിക്കുക ആയിരുന്നു. അവരുടെ  അടുത്ത നിക്കങ്ങളും  ചോദ്യങ്ങളും  ഞാൻ  ചുമ്മാ  പ്രെഡിറ്റ് ചെയ്‌തുകൊണ്ടിരുന്നു. അത് പോലെ  തന്നെ  നടന്നപ്പോൾ  ഞാൻ  മനസ്സിൽ  ചിരിച്ചു.

" ഹാ  എന്ന  ഇനി  പെണ്ണിനെ  വിളിക്കാം  ................. മോളെ  വിളിക്ക് "

" ഹും  പ്രേധന ഐറ്റം  എത്തി  "

ഞാൻ  മനസ്സിൽ  പറഞ്ഞു. ഞാൻ അവിടെ  ഇരുന്നുകൊണ്ട്  ജന്നലിനു വെളിയിലേക്ക് നോക്കി. പെണ്ണ്  അവിടേക്ക്  വന്നത്  ഞാൻ അറിഞ്ഞു എങ്കിലും ഞാൻ  മൈന്റ് ചെയ്തില്ല.  പെണ്ണ്  എന്റെ നേരെ  ചായ കപ്പ് നീട്ടി.  ഞാൻ  ഒരു  പുച്ഛഭാവത്തിൽ  മുഖം വെച്ച് കപ്പ്  കയ്യിൽ  വാങ്ങി. എന്നിട്ട്  ജസ്റ്റ്‌ പെണ്ണിന്റെ  മുഖത്തേക്ക്  ഒന്ന്  നോക്കി.

" ങേ  നിയോ!!!"

ഞാൻ  പെട്ടന്ന്  എഴുന്നേറ്റ് നിന്ന് പോയി. അമ്മ  അപ്പോൾ  എന്റെ കൈ പിടിച്ചു  ഇരുത്തി.

" എന്താടാ "

എനിക്ക്  അപ്പോഴും  ഞെട്ടൽ  മാറിയിരുന്നില്ല. എന്ത് ചെയ്യണം  എന്നറിയാതെ ഞാൻ  അവിടെ  ഇരുന്നു.  പറഞ്ഞു അറിയിക്കാൻ പറ്റാത്ത അവസ്ഥയിൽ ആയിരുന്നു ഞാൻ  സന്തോഷം ആണോ....  ഞാൻ പെണ്ണിന്റെ  മുഖത്തേക്ക് വീണ്ടും  നോക്കി  അവളും  എന്നെ  നോക്കി  കൊണ്ട്  നിൽക്കുക  ആയിരുന്നു.

" എന്നാൽ  ചെക്കനും പെണ്ണിനും എന്തെങ്കിലും  സംസാരിക്കാൻ ഉണ്ടെങ്കിൽ  ആകാം "

അവിടെ  ഉണ്ടായിരുന്നാ ആരോ പറഞ്ഞപ്പോൾ  അവൾ  അകത്തേക്ക്  പോയി. പുറകെ  ചെല്ല് എന്ന  അർത്ഥത്തിൽ  ബ്രോക്കർ  എന്നെ  നോക്കി.

"

💬 Comments

View all comments