0%

Chapter Title : കോയിൽലേഷൻ [Danmee]

Author : danmee Read All Parts 4663

ഡാ  മോനെ  കോളം ആക്കല്ലേ  "

അമ്മ  എന്റെ ചെവിയിൽ  പറഞ്ഞു. ഞാൻ  പതിയെ  എഴുന്നേറ്റ്  അവൾ  പോയ വാതിലിനുള്ളിൽ കയറി.  അവിടെ  അവൾ  ഉണ്ടായിരുന്നില്ല.  ആ  മുറിയിൽ  നിന്നും  പുറത്തേക്ക്  ഒരു  വാതിൽ  ഉണ്ടായിരുന്നു  ഞാൻ  അതിലുടെ  പുറത്തേക്ക്  ഇറങ്ങി. വീടിന്റെ സൈഡിൽ ഒരു  കിണർ  ഉണ്ടായിരുന്നു  അതിനോട് ചേർന്ന് ഇടിഞ്ഞു പൊളിഞ്ഞു കിടക്കുന്ന  ഒരു  കുളിപുരയും അതിനുള്ളിലെ  അളക്കുകല്ലിൽ ചാരി അവൾ  നിൽപ്പുണ്ട് നീല സാരി ആണ്‌  വേഷം. അവൾ  എന്നെ  തുറിച്ചു നോക്കുന്നുണ്ട്. എനിക്ക്  എന്തോ അവളുടെ  ആ  നോട്ടം  നേരിടാൻ  കഴിഞ്ഞില്ല.

ഞാൻ  നടന്നു  ആ  പൊളിഞ്ഞ കുളിപുരയുടെ വെളിയിൽ  നിന്നു.  അവൾ  ഒന്നും  മിണ്ടാതെ  നിൽക്കുക ആയിരുന്നു.

ഞാൻ  അവളെ  നോക്കി  ഒന്ന്  ചിരിച്ചു.  അവളും  എന്നെ ആക്കിയ  ഒരു ചിരി ചിരിച്ചു.

" പേരെന്താ "

കുറച്ചുകഴിഞ്ഞപ്പോൾ ഞാൻ ചോദിച്ചു. അപ്പോൾ അവൾ പിരികം പൊക്കി വല്ലാതെ എന്നെ  നോക്കി. ഞാൻ  എന്താ എന്നർത്ഥത്തിൽ  അവളെ  നോക്കി.

"എന്താ ഉദ്ദേശം '"

" എന്ത്  ഉദ്ദേശം "

" എന്നെ  എങ്ങനെ  കണ്ടു  പിടിച്ചു "

" കണ്ട് .... കണ്ടുപിടിച്ചത്  ആ  അതെക്കെ  ഉണ്ട്‌ "

" ശങ്കരൻ മാമനെ  എങ്ങനെ  അറിയാം "

" ഏത്  ശങ്കരൻ മാമൻ!!!"

പെട്ടെന്ന് അവൾ ചോദിച്ചപ്പോൾ  ഒരു ഫ്ലോയിൽ അങ്ങ് പറഞ്ഞു  പോയി.  അപ്പോൾ  അവൾ  എന്നെ സംശയത്തോടെ നോക്കി.  അവളുടെ  മുഖം കറുത്തു.

" എന്റെ  പേര്  എന്താ "

ഞാൻ  മിണ്ടാതെ  നിന്നത്തെ  ഉള്ളു.  അവളുടെ മുഖം വാടി  ആ  പ്രെസരിപ്പും മറി.

" അതല്ലേ ഞാൻ  ആദ്യം  ചോദിച്ചത്  നിന്റെ  പേര് എന്താ എന്ന് "

" മ്മ്മ്  ഞാൻ  വിചാരിച്ചു  എന്നെ തിരക്കി  കണ്ട് പിടിച്ചത് ആയിരിക്കുമെന്ന്.... ഹാ  "

" ഞാൻ  തിരക്കി  ഒരുപാട്  ......  ഒരു ഡീറ്റൈൽസും കിട്ടിയില്ലായിരുന്നു.....  ഈ  ആലോചന  അത്  കോയിൻസിഡൻസ് ആണ്‌.....  എനിക്ക്  വലിയ  ഇന്റെരെസ്റ്റ്  ഒന്നും  ഇല്ലായിരുന്നു....  നീയാണ്  പെണ്ണെന്നു  ഇവിടെ  വന്നപ്പോഴാ  അറിയുന്നത്.. "

💬 Comments

View all comments