Chapter Title : കോയിൽലേഷൻ [Danmee]
അമ്മ ഈ വാതോരാതെ യെന്തക്കയോ സംസാരിച്ചുകൊണ്ടിരുന്നു. അമ്മക്ക് നല്ല സന്തോഷം ഉണ്ടായിരുന്നു. പക്ഷെ എന്റെ മനസ് അവിടെ ഒന്നും ഇല്ലയിരുന്നു.
*...........*
മാസങ്ങൾക്ക് മുൻപ്
അന്നും പതിവ് പോലെ ഞാൻ താമസിച്ചാണ് ഉറക്കം എഴുന്നേറ്റത്. അമ്മയുടെ പതിവ് ക്ലിഷേ ചോദ്യം ചെയ്യലുകൾ നടക്കുമ്പോൾ തന്നെ ഞാൻ എന്റെ പല്ലുതെപ്പും കുളിയും ഓകെ കഴിഞ്ഞു. കുളികഴിഞ്ഞു വന്നപ്പോൾ അമ്മ ടേബിളിൽ വെച്ചിരുന്ന ഫുഡ് കഴിച്ചു എന്നു വരുത്തി കൊണ്ട് ഞാൻ വീട്ടിൽ നിന്നും ഇറങ്ങി .
പത്തുമിനിറ്റിനകം ട്രെയിൻ റെയിൽവേ സ്റ്റേഷനിൽ എത്തും ഞാൻ ബൈക്ക്ന്റെ ഗിയർ മറി ആക്സിലേറ്റർ കറക്കി പിടിച്ചു.
സാധരണ ഈ സമയത്ത് റോഡിൽ സ്കൂൾ ബസുകളും ഓഫീസിൽ പോകുന്നവരുടെയും തിരക്ക് ആയിരിക്കും. പക്ഷെ ഇന്ന് റോഡ് വിജനമാണ്. റോഡ് ഫ്രീ ആയത് കൊണ്ട് ഞാൻ കുറച്ചു കൂടി സ്പീഡ് കൂട്ടി. വഴിയിൽ കുട്ടികളെ ബസ്സിൽ കയറ്റാൻ നിൽക്കാറുള്ള അമ്മമാരെയും കണ്ടില്ല . കവലയിലും ആരെയും കണ്ടില്ല ഇത് എന്താ ഇന്ന് വല്ല ഹർത്താലുമാണോ . എത്ര നാളായി ഒരു ഹർത്താലോ ബന്ദ്ഓ വന്നിട്ട്. റെയിൽവേ സ്റ്റേഷന് മുന്നിലും വലിയ തിരക്ക് ഇല്ല ഇത് എന്താ സംഭവം ഞാൻ മനസ്സിൽ വിചാരിച്ചു. ട്രെയിൻ എത്താൻ സമയമായി എത്രയും പെട്ടെന്ന് സ്റ്റേഷനുള്ളിൽ കയറണം എന്ന ചിന്തയിൽ ആയിരുന്നു ഞാൻ.
" ചേട്ടാ മലബാർ പോയോ "
സ്റ്റേഷനിൽ കണ്ട ഒരു ചേട്ടനോട് ഞാൻ ചോദിച്ചു.
" ഹേയ്......ഷെഡിൽ പോലും വന്നില്ല "
" ആ "
ഞാൻ നടത്തം നിർത്താതെ സ്റ്റേഷനിൽ കയറി. ഞാൻ ജോലി
💬 Comments
View all comments