0%

Chapter Title : കോയിൽലേഷൻ [Danmee]

Author : danmee Read All Parts 4666

ഒപ്പിട്ടു വെച്ചേക്കാം  എന്റെ ഭാഗത്തു നിന്നും എന്തെങ്കിലും  വീഴ്ച പറ്റുകയാണെങ്കിലോ  അല്ലെങ്കിൽ  നിനക്ക് തന്നെ ഈ  ബന്ധം വേണ്ടാ  എന്ന് തോന്നിയാലോ അത്  ഫയൽ ചെയ്യാം "

" അപ്പൊ  കല്യാണം കഴിക്കാൻ  തീരുമാനിച്ചോ "

" കഴിച്ചു നോക്കാം  അല്ലെ "

" ഹാ  നോക്കാം "

" ഹാവൂ ......  അങ്ങനെ അതിന്  ഒരു  തീരുമാനമായി.... ഇനി പെണ്ണുകാണൽ എന്ന് പറഞ്ഞു അലയണ്ട "

" ഞാനും അത് കൊണ്ട് തന്നയ സമ്മതിച്ചത്... മടുത്തു  ഇങ്ങനെ ഒരുങ്ങികെട്ടി നിൽക്കുന്നത് "

" അപ്പൊ  എങ്ങനയാ കാര്യങ്ങൾ "

" എന്ത്  കാര്യങ്ങൾ  "

" വല്ല ഡിമാൻഡ് സോ ആഗ്രഹങ്ങളോ  അങ്ങനെ എന്തെങ്കിലും  പിന്നെ ചോദിച്ചില്ല  പറഞ്ഞില്ല  എന്ന്  പറയരുത് "

" എനിക്ക്  അങ്ങനെ  ഡിമാൻഡ് ഒന്നും  ഇല്ല  ......  പിന്നെ  കല്യാണം കഴിഞ്ഞാലും ഞാൻ ഇവിടെയെ  നിൽക്കു  അനിയത്തിയുടെ  പഠിത്തം ഓകെ  ഞാനാ  നോക്കുന്നത് "

" മ്മ്മ്  അത്  ഇവിടെയും  അവിടെയും അയി ഓകെ  നിൽക്കാം..... പിന്നെ "

" പിന്നെ  എന്റെ സാലറി  ക്യാഷ്  ഞാൻ ഷെയർ ചെയ്യില്ല... എനിക്ക്  ചിലവുകൾ ഉണ്ട്‌ "

" പിന്നെ "

" പിന്നെ ....  കല്ല്യാണം കഴിഞ്ഞ ഉടനെ  പ്രസവിക്കാൻ ഒന്നും  പറ്റില്ല "

" ഉടനെ  എന്ന് പറഞ്ഞാൽ....  എത്ര  കാലം കഴിഞ്ഞിട്ട് "

" എന്റെ സഹോദരങ്ങൾ ഒരു കരക്ക് എത്തിച്ചിട്ട് "

" അത്  തൽകാലം  നമുക്ക്  ഒന്നും  പ്ലാൻ  ചെയ്യേണ്ട  .... കിട്ടിയാൽ  കളയണ്ട "

" വേണ്ടാ  പ്ലാനിങ് വേണം.... കല്യാണം കഴിഞ്ഞും  നമ്മൾ നല്ല  ടെർമ്മ്സിൽ  ആണെങ്കിൽ  മുൻകരുതൽ ഒന്നും  എടുക്കാൻ  പറ്റില്ല "

" എന്റെ  അഭിപ്രായത്തിൽ  ഉടൻ തന്നെ  കുട്ടി ഉണ്ടാകണം എന്നാണ് "

" എന്നാലല്ലേ  അതും പറഞ്ഞു  എന്നെ  തളച്ചിടാൻ പറ്റുള്ളൂ "

" എനിക്ക്  ഓർമ വെക്കും മുൻപ് എന്റെ അച്ഛൻ  മരിച്ചു പോയതാ.....  എനിക്ക് കിട്ടാത്ത അച്ഛന്റെ വാത്സല്യം  എന്റെ മകനോ മകൾക്കോ ഇരട്ടിയായി

💬 Comments

View all comments