0%

Chapter Title : കോയിൽലേഷൻ [Danmee]

Author : danmee Read All Parts 4667

തിരിച്ചു  കൊടുക്കണം  എന്നുണ്ട്......  പിന്നെ  നിനക്കും  അതായിരിക്കും  നല്ലത് ...  കല്യാണം കഴിയുമ്പോൾ  കാരിയറിനു ഒരു ഗ്യാപ് വീഴുമല്ലോ  അത് അങ്ങ് യേസ്റ്റന്റ് ചെയ്താൽ മതിയല്ലോ....  ഇടക്ക്  വീണ്ടും  ഒരു  ഗ്യാപ് വീഴില്ല  പിന്നെ  കരിയറും കുഞ്ഞിനെ  നോക്കുന്നതും  കുട്ടികുഴഞ്  രണ്ടും  കയ്യിൽ നിന്നും പോവില്ല..  പിന്നെ  കുഞ്ഞ് ജനിച്ചു രണ്ട് വർഷം വരെയെങ്കിലും  നമ്മൾ  നല്ല  കെയർ  കൊടുക്കണം  മറ്റുള്ളവരെ  നോക്കാൻ  ഏൽപ്പിക്കുന്നതിനോട് എനിക്ക് താല്പര്യം ഇല്ല..... "

" പക്ഷെ ഉടനെ  വേണം  എന്ന് പറഞ്ഞു പരിശ്രമിക്കാൻ ഒന്നും  നിൽക്കണ്ട  കിട്ടുമ്പോൾ  കിട്ടട്ടെ "

" കിട്ടുമ്പോൾ  കിട്ടട്ടെ "

" ഇപ്പോൾ  എല്ലാം  സമ്മതിച്ചിട്ടു  കല്യാണം കഴിയുമ്പോൾ  സ്വഭാവം മാറ്റരുത്........ മാറ്റിയാൽ  അപ്പോൾ തന്നെ  ഞാൻ നിന്നെ എന്റെ ലൈഫിൽ  നിന്നും  ചവിട്ടി പുറത്താക്കും "

" അതിനല്ലേ  മുച്ചുവൽ ഡിവേഴ്സ് പെറ്റിഷന്റെ കാര്യം  പറഞ്ഞത് "

" അപ്പൊ  ട്രൈ ചെയ്‌തു  നോക്കമല്ലേ "

" നോക്കാം "

" ഓകെ  ......... എന്റെ  പേര്  പ്രിത്വിരാജ് "

ഞാൻ  കൈ  മുന്നിലോട്ട് നീട്ടികൊണ്ട് പറഞ്ഞപ്പോൾ  അവൾ  ഒരു  സംശയത്തോടെ എന്നെ നോക്കി.  അവളുടെ നോട്ടം  കണ്ടപ്പോൾ  ഞാൻ  പറഞ്ഞു.

" അച്ഛൻ  ഒരു  സുകുമാരാൻ ഫാൻ ആണെന്ന്  അമ്മ  പറഞ്ഞു കേട്ടിട്ടുണ്ട് "

അപ്പോൾ അവൾ  ഒന്ന് ചിരിച്ചു കൊണ്ട് അവളുടെ  കൈ എനിക്ക്  നേരെ  നീട്ടി.

" എന്റെ പേര്....സംയുക്ത "

" പ്രിത്വിരാജ്  വെഡ്സ്  സംയുക്ത  ഒരു  ഫേമസ്  പ്രണയ ജോഡി അല്ലെ "

" അത്  പോലെ  ട്രാജഡി ആകുമോ "

" നോക്കാം "

ഞങ്ങൾ പരസ്പരം കൈ കൊടുത്തു താല്കാലത്തേക്ക് പിരിഞ്ഞു.

അവളുടെ  വീട്ടിൽ  നിന്നും  ഇറങ്ങി കാറിൽ കയറിയത് മുതൽ  അമ്മ  ഈ വാതോരാതെ  യെന്തക്കയോ സംസാരിച്ചുകൊണ്ടിരുന്നു.  അമ്മക്ക്  നല്ല സന്തോഷം ഉണ്ടായിരുന്നു.  പക്ഷെ എന്റെ  മനസ്  അവിടെ  ഒന്നും ഇല്ലയിരുന്നു.

*...........*

മാസങ്ങൾക്ക് മുൻപ്

അന്നും പതിവ് പോലെ  ഞാൻ  താമസിച്ചാണ്  ഉറക്കം  എഴുന്നേറ്റത്. അമ്മയുടെ പതിവ്  ക്ലിഷേ ചോദ്യം ചെയ്യലുകൾ

💬 Comments

View all comments