0%

Chapter Title : ക്രിക്കറ്റ് കളി 10 [Amal SRK]

Author : amal Read All Parts 704

ഞങ്ങള് ശെരിയാക്കി തരാം... നീ വേഗം ഷെഡിലേക്ക് വാ... "

" ഇല്ലെടാ... ഞാൻ ഇല്ല... "

അഭി ഒഴിഞ്ഞുമാറാൻ ശ്രമിച്ചു.

" ദേ... ഒരു കാര്യം പറഞ്ഞേക്കാം... 10 മിനിറ്റ് സമയം തരും അതിനുള്ളിൽ ഇവിടെ എത്തിക്കോണം.. അല്ലേൽ ഞങ്ങളെല്ലാവരും നിന്നെ തൂക്കിയെടുക്കാൻ അങ്ങോട്ടേക്ക് വരും... "

" വേണ്ട... നിങ്ങൾ ഇങ്ങോട്ട് വരണ്ടാ... "

" എന്നാ നീ വേഗം ഞങ്ങളുടെ അടുത്തേയ്ക്ക് വാ... "

" അഹ്...ശെരി ഞാൻ വരാം... '

അഭി ഫോൺ കട്ട്‌ ചെയ്തു.

" അവൻ വരുവോ...? "

മനു ചോദിച്ചു.

" ആ.. വരുമെന്നാ പറഞ്ഞത്... "

നവീൻ എല്ലാവരോടുമായി പറഞ്ഞു.

ടിങ്..ടോങ്...
കോളിംഗ് ബെൽ മുഴങ്ങി.

കൈയും, മുഖവും കഴുകിയ ശേഷം കിച്ചു ചെന്ന് വാതില് തുറന്നു.

ബീനാ മിസ്സും, നീതു ചേച്ചിയുമായിരുന്നു വന്നത്.

കിച്ചു അവരോട് വലിയ പരിചയമൊന്നും കാണിച്ചില്ല.

" എന്താ കിച്ചു നിന്റെ മുഖത്തൊരു വാട്ടം...? "

ബീന ചോദിച്ചു.

" ഏയ്‌.. ഒന്നുമില്ല... "

കിച്ചു മറുപടി നൽകി.

" നിന്റെ അമ്മയെവിടെ...? "

ബീന ചോദിച്ചു.

അവൻ സുചിത്രയുടെ മുറിയിലേക്ക് നോക്കി.

" അവൾ അകത്തുണ്ട് അല്ലെ..? കോളിംഗ് ബെൽ അടിച്ചത് കേട്ടിട്ടും അവളെന്താ പുറത്തു വരാഞ്ഞേ...? "

പറഞ്ഞുകൊണ്ട് ബീന സുചിത്രയുടെ മുറിയുടെ അടുത്തേക്ക് ചെന്നു.

കതകിന് രണ്ട് വട്ടം തട്ടി.ഒരു പ്രതികരണവുമില്ല. ശേഷം ബീന വാതിലിന്റെ കുളത്തിനു പിടിച്ചു വലിച്ചു. ലോക്ക് ആയിരുന്നില്ല അത് തുറക്കപെട്ടു.

അകത്തുള്ള കസേരയിൽ തലയിൽ കൈവച് ഇരിക്കുകയാണ് സുചിത്ര.

" എന്തൊരു ഇരിപ്പാടി ഇത്...? "

ബീന ചോദിച്ചു.

ബീനയെ കണ്ടപ്പോൾ സുചിത്ര തന്റെ കണ്ണുകൾ തുടച്ചു.

" നീ കരയുവായിരുന്നോ....സുചിത്രേ..? "

" ഓരോന്ന് ഓർത്തപ്പോൾ കരയാതിരിക്കാനാകുനില്ല..."

സുചിത്ര പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു.

" തൽകാലം നീ ആ ചിന്തകളൊക്കെ ഒന്ന് മാറ്റ്... എന്നിട്ട് റെഡിയായിട്ട് വാ... നമ്മുക്ക് ഒരിടം വരെ പോകാനുണ്ട്... "

ബീന പറഞ്ഞു.

" എവിടേക്ക്..? "

സുചിത്ര സംശയത്തോടെ ചോദിച്ചു.

" അതൊക്കെയുണ്ട്... നീ

💬 Comments

View all comments