Chapter Title : ക്രിക്കറ്റ് കളി 11 [Amal SRK]
കണ്ണ് തിരുമ്മിക്കൊണ്ട് പറഞ്ഞു.
അവന്റെ കണ്ണുകൾ നല്ലോണം ചുവന്നിട്ടുണ്ട്.
അവന്റെ അവസ്ഥ മനസ്സിലാക്കിയപ്പോൾ എല്ലാവർക്കും ഒരേപോലെ വിഷമം തോന്നി.
" അഭി. നീയിപ്പോ വീട്ടിലേക്ക് ചെല്ല്. പോയി നന്നായി കിടന്നു ഉറങ്ങ്. അപ്പഴേക്കും എനി എന്താ ചെയ്യേണ്ടത് എന്നതിനെ കുറിച്ച് ഞങളെല്ലാവരും കൂടെ ഒന്ന് ആലോചിക്കട്ടെ.. "
നവീൻ അഭിയെ പറഞ്ഞ് സമാധാനിപിച്ചു.
കൂട്ടുകാർ നൽകിയ ഉറപ്പിന്റെ പുറത്ത് അഭി വീട്ടിലേക്ക് നടന്നു.
ഈ സമയം കിച്ചുവിന്റെ വീട്ടിൽ.
" ഒരു മകനും കാണാൻ പറ്റാത്ത സാഹചര്യത്തിൽ എന്റെ അമ്മയേയും,കൂട്ടുകാരനെയും എനിക്ക് കാണേണ്ടി വന്നു. "
കിച്ചു പറഞ്ഞു.
" കിച്ചു നീ ചിലപ്പോൾ തെറ്റിദ്ധരിച്ചതാണെങ്കിലോ...? "
നീതു ചോദിച്ചു.
" എന്റെ കണ്മുന്നിൽ കണ്ട കാര്യം. അതെങ്ങനെ തെറ്റിദ്ധരിച്ചതാകും..? "
അവൻ കുറച്ചു ഉറക്കെ പറഞ്ഞു.
" കിച്ചു നീ ഒന്ന് അടങ്ങ്.. "
നീതു അവനെ സമാധാനിപ്പിക്കാൻ ശ്രമിച്ചു.
" ഞാൻ എങ്ങനെ സമാധാപ്പെടണമെന്നാണ് ചേച്ചി പറയുന്നത്...
ഒരു മകന് സഹിക്കാൻ കഴിയുന്ന കാര്യമാണോ എന്റെ അമ്മയെന്നു പറയുന്ന ആ സ്ത്രീ ചെയ്തത്. അവരെ അമ്മയെന്നു വിളിക്കാൻ തന്നെ എനിക്ക് അറപ്പ് തോന്നുന്നു. ഞാൻ എല്ലാം എന്റെ അച്ഛനെ വിളിച്ചു പറയാൻ പോകുവാ..."
അവൻ വളരെ വിഷമത്തോടെ പറഞ്ഞു.
" കിച്ചു നീ ആദ്യം ഒന്ന് സമാധാനപെട്...എന്നിട്ട് ഞാൻ പറയുന്നത് ശ്രദ്ധിച്ചു കേൾക്ക്. എന്നിട്ട് നീ തീരുമാനിക്ക് നിന്റെ അച്ഛനോട് ഈ കാര്യത്തെ കുറച്ചു പറയണോ വേണ്ടയോ എന്ന്... "
നീതു പറഞ്ഞു.
" എന്താ കാര്യം..? "
അവൻ കാര്യം തിരക്കി.
" നിന്റെ അമ്മ ഇപ്പൊ വരുത്തിവച്ച അതേ തെറ്റ് തന്നെയാ എന്റെ അമ്മയും വരുത്തിയത്. അമ്മയുടെ അവിഹിതം എന്റെ അച്ഛൻ കൈയ്യോടെ പിടികൂടി. അതോടെ അവര് രണ്ടാളും നിയമപരമായിട്ടല്ലേങ്കിലും പിരിഞ്ഞു. ഇപ്പൊ ഒരു മാസം ഞാൻ അച്ഛന്റെ കൂടയും, ഒരു മാസം അമ്മയുടെ കൂടെയുമാണ് താമസം. എന്റെ കുട്ടികാലത്തെ നല്ലൊരു ശതമാനം എനിക്ക് അങ്ങനെ നഷ്ടമായി. നീ അച്ഛനോട് ഈ കാര്യങ്ങളെക്കുറിച്ചു പറഞ്ഞാൽ എന്റെ ജീവിതത്തിൽ ഉണ്ടായ അതേ കാര്യം തന്നെയാ
💬 Comments
View all comments