Chapter Title : ക്രിക്കറ്റ് കളി 12 [Amal SRK]
പോയി.
" നീതു ഏത് വരെ പഠിച്ചു…? "
നടത്തത്തിനിടയിൽ വിനീത് അവളോട് ചോദിച്ചു.
" ഞാൻ എം കോം ഫൈനൽ ഇയാറാണ്.. "
അവൾ മറുപടി നൽകി.
" എന്റെ ചെറിയച്ഛൻ നീതുനോട് എന്തിനാ ഇന്ന് വരാൻ പറഞ്ഞതെന്ന് മനസ്സിലായോ..? "
" ഇവിടെ സെയിൽസ് ഗേളായി ജോയിൻ ചെയ്യാൻ… "
" എന്നാൽ അതിനല്ല… "
അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു.
" പിന്നെന്തിനാ ഈ സെറ്റ് സാരിയൊക്കെ ഉടുത്തോണ്ട് എന്നോട് വരാൻ പറഞ്ഞത്…? "
അവൾ സംശയത്തോടെ ചോദിച്ചു.
" നിന്റെ പെണ്ണ് കാണാലാ ഇവിടെ നടന്നോണ്ടിരിക്കുന്നത്… "
" മനസ്സിലായില്ല… "
നീതു ഒന്നും മനസ്സിലാവാതെ ചോദിച്ചു.
" അതായത് ഈ എനിക്ക് വേണ്ടി പെണ്ണ് കാണാൻ വേണ്ടിയാ നീതുവിനോട് ഇവിടെ വരാൻ പറഞ്ഞത്. "
അവൻ പറഞ്ഞത് കേട്ട് അവൾ അന്തം വിട്ട് നിൽക്കുകയാണ്.
പെട്ടന്നുണ്ടായ അവൾടെ മുഖഭാവം കണ്ട് അവൻ ചിരിച്ചുകൊണ്ട് പറഞ്ഞു : ഏതായാലും ഇയാളെ എനിക്ക് ഇഷ്ടായി. എനി തന്റെ അഭിപ്രായം കൂടി അറിഞ്ഞാൽ മതി. എന്റെ ചെറിയച്ഛന്റെ സെലെക്ഷൻ ഒരിക്കലും മോശമാകില്ലെന്ന് അറിയാം.
" അതിപ്പോ.. ഞാൻ.. ഞാൻ.. പെട്ടന്ന് എന്താ.. പറയാ…? "
അവൾ ഒരൽപ്പം വിക്കലോടെ ചോദിച്ചു.
" ഇഷ്ടല്ലെന്ന് മാത്രം പറയരുത്…? "
അവൻ തമാശയോടെ പറഞ്ഞു.
അത് കേട്ട് അവൾ ചിരിച്ചു.
" അപ്പൊ എങ്ങനെയാ..? ഈ ചിരി സമ്മതമായി എടുത്തോട്ടെ..? "
അവൻ ചോദിച്ചു.
കൃഷ്ണൻ കുട്ടി സാർ ഒന്നും കാണാതെ ഇങ്ങനെയൊരു തീരുമാനമെടുക്കില്ലെന്ന് നീതുവിന് അറിയാം അതുകൊണ്ട് തന്നെ അവൾ സമ്മതം മൂളാൻ തന്നെ തീരുമാനിച്ചു.
" എനിക്ക് സമ്മതമാണ്… "
നീതു ഒരൽപ്പം നാണത്തോടെ പറഞ്ഞു.
" താങ്ക്.. ഗോഡ്… "
അവൻ മുകളിലേക്ക് നോക്കി ദൈവത്തോട് നന്ദി പറഞ്ഞു.
ഇരുവരും ഫോൺ നമ്പർ പരസ്പരം കൈമാറി.
വിനീത് : ഫ്രീയാവുമ്പോൾ ഞാൻ വിളിക്കാം…
" ആയിക്കോട്ടെ… "
നീതു തലയാട്ടി.
ശേഷം ഇരുവരും ഓഫീസ് റൂമിലേക്ക് ചെന്നു.
അകത്ത് വട്ട മേശയുടെ ഇരു വശങ്ങളിലായി
💬 Comments
View all comments