Chapter Title : ക്രിക്കറ്റ് കളി 12 [Amal SRK]
ഫോണുമായി കിച്ചു ഇരുവരുടെയും അടുത്ത് നിന്ന് മാറി നിന്നു.
കുറച്ചു സമയം അവൻ ഫോണിൽ എന്തൊക്കെയോ ചെയ്തു.
" ഇവൻ എന്തായി ചെയ്യുന്നേ…?"
അഭി മനുവിന്റെ ചെവിയിൽ ചോദിച്ചു.
" അറിയില്ല. ചിലപ്പോ നിന്റെ ഗാലറിയി മൊത്തം അരിച്ചു തപ്പണിണ്ടാവും…"
മനു മറുപടി നൽകി.
" ഈ ഫോണിന്റെ പിൻ നമ്പർ പറ… "
കിച്ചു ഗൗരവത്തോടെ ചോദിച്ചു.
" പിൻ നമ്പർ എന്തിനാ..? "
മനു സംശയത്തോടെ ചോദിച്ചു.
" ആവിശ്യമുണ്ട്.. വേഗം പറ…"
അവൻ പറഞ്ഞത് കേട്ട് മനു അഭിയുടെ മുഖത്തേയ്ക്ക് നോക്കി.
" 1427 "
അഭി പിൻ നമ്പർ പറഞ്ഞു കൊടുത്തു.
കിച്ചു പിന്നെയും കുറച്ചു സമയം ഫോണിൽ എന്തൊക്കെയോ ചെയ്തു. ശേഷം തിരികെ ഇരുവരുടെയും അടുത്തേയ്ക്ക് വന്നു. ഫോൺ മനുവെ ഏല്പിച്ചു.
ഫോണിലേക്ക് നോക്കിയപ്പോൾ അഭിയും,മനുവും ഒരേപോലെ അമ്പരന്നു.
ഫോൺ റിസെറ്റ് ചെയ്യാൻ വച്ചിരിക്കുന്നു. 40% പൂർത്തിയായി കഴിഞ്ഞു.
ഇരുവരും ഒരേപോലെ കിച്ചുവിന്റെ മുഖത്തു നോക്കി.
അവരുടെ നോട്ടം മൈൻഡ് ചെയ്യാതെ കിച്ചു തിരികെ വീട്ടിലേക്ക് നടന്നു.
" ഡാ… കിച്ചു… നീ പോവുകാണോ…? നിന്നോട് കുറച്ചു കാര്യം കൂടി പറയാനുണ്ട്."
മനു പിന്നിൽ നിന്ന് വിളിച്ചു പറഞ്ഞു.
അത് കേട്ട ഭാവം നടിക്കാതെ അവൻ നേരെ വച്ചു നടന്നു.
സൂചിത്രയും, ബീനയും വീട്ടിൽ തിരികെയെത്തി. ആ കാഴ്ച്ച കണ്ട് ഇരുവരുടെയും മുഖത്തുണ്ടായ സന്തോഷം പാടെ ഇല്ലാതായി.
പുറത്ത് സങ്കടത്തോടെ തല കുമ്പിട്ടിരിക്കുന്ന നീതുവിനെയാണ് അവർക്ക് കാണാനായത്.
ബീന വേഗം മകൾടെ അടുത്തേയ്ക്ക് ഓടി ചെന്നു : എന്താ.. മോളെ എന്ത് പറ്റി..?
കരഞ്ഞു കലങ്ങിയ കണ്ണുകളോടെ നീതു അമ്മയെ നോക്കി.
" പറ മോളെ.. ഇവിടെ എന്താ ഉണ്ടായേ… നീയെന്തിനാ കരയുന്നേ…? "
ബീന വെപ്രാളത്തോടെ ചോദിച്ചു.
കിച്ചുവിന്റെ അടികൊണ്ട് ചുവന്നു തുടുത്ത കൈ നീതു അവർക്ക് നേരെ നീട്ടി.
അത് കണ്ട് ബീനയ്ക്കും, സൂചിത്രക്കും ഒരേപോലെ സങ്കടം തോന്നി.
" നിന്നെ അവൻ അടിച്ചോ…? "
ബീന ദേഷ്യത്തോടെ ചോദിച്ചു.
" മം…
ഒന്നും വിചാരിച്ച പോലെ നടന്നില്ല
💬 Comments
View all comments