Chapter Title : ക്രിക്കറ്റ് കളി 14 [Amal Srk] [Climax]
പലരുടെയും ഫോൺ കോളുകൾ നിരന്തരമായി വന്നുകൊണ്ടേയിരുന്നു. സുചിത്ര അതൊന്നും അറ്റന്റ് ചെയ്തില്ല.
നേരം ഇരുട്ടുവോളം സുചിത്ര കണ്ണീർ പൊഴിച്ചുകൊണ്ടിരുന്നു.
ഈ സമയം ജോലി കഴിഞ്ഞ് നീതു വീട്ടിലേക്കെത്തി. തന്റെ മുറിയിലേക്ക് ചെന്നപ്പോൾ ബെഡിൽ കിടന്ന് കരയുന്ന സുചിത്ര ചേച്ചിയെയാണ് അവൾ കണ്ടത്.
" എന്ത് പറ്റി ചേച്ചി…? എന്തിനാ കരയുന്നെ..? "
നീതു ചോദിച്ചു.
സുചിത്ര അതിന് മറുപടിയൊന്നും പറയാതെ വീണ്ടും കരയാൻ തുടങ്ങി. സത്യാവസ്ഥ എന്താണെന്ന് അറിയാൻ അമ്മയുടെ അടുക്കൽ തന്നെ പോകണം. നീതു അടുക്കളയിലേക്ക് ചെന്നു. അവിടെ എന്തോ ചിന്തിച്ചു നിൽക്കുകയാണ് ബീന.
" അമ്മേ… സുചിത്ര ചേച്ചി എന്താ ഇവിടെ..? മുറിയിൽ ഇരുന്ന് കരയുകയാണല്ലോ.. എന്താ ഉണ്ടായേ…? "
നീതു തന്റെ സംശയങ്ങളൊക്കെ അമ്മയോട് ചോദിച്ചു.
" വീട്ടില് നടക്കണ കാര്യങ്ങളൊക്കെ വീഡിയോ സഹിതം ആ കിച്ചു ചെക്കൻ അവന്റെ അച്ഛനെ അറിയിച്ചു. അത്ര തന്നെ… സംഭവം നടന്ന് ഇവിടെ വന്നപ്പോ മുതല് അവള് ഒരേ കരച്ചിലാ.. നേരം ഇത്രേമായിട്ടും ഒരു വക കഴിച്ചിട്ടുമില്ല. "
" ഇന്നല്ലെങ്കിൽ നാളെ.. ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന് എനിക്കറിയാമായിരുന്നു. പക്ഷെ അതിത്ര നേരത്തേയാകുമെന്ന് ഞാൻ കരുതിയില്ല. അമ്മയെ പോലെ കുറച്ച് സ്ട്രോങ്ങായ മൈൻഡ് ആണ് ചേച്ചിയുടെതെന്ന് ഞാൻ തെറ്റിധരിച്ചു. ഇനിയിപ്പോ എന്താ അടുത്ത പരിപാടി… ചേച്ചിയെ ഇവിടെ തന്നെ നിർത്താനാണോ പ്ലാൻ…?"
" അവൾക്ക് ഞാൻ വാക്ക് കൊടുത്തതാ.. നിന്നെ ആര് കൈയൊഴിഞ്ഞാലും ഞാനുണ്ടാകും കൂടെന്ന്. അവൾക്ക് ആവിശ്യമുള്ള അത്രയും കാലം ഇവിടെ നിർത്തും. "
ബീന പറഞ്ഞു.
" സുചിത്ര ചേച്ചിയെ ഇവിടെ നിർത്തുന്നതിൽ എനിക്ക് പരാതിയൊന്നുമില്ല. പക്ഷെ ചേച്ചി ഇപ്പൊ ഇവിടെയുള്ള കാര്യം ചേച്ചിടെ വീട്ടുകാർക്ക് അറിയാവോ..? "
നീതു സംശയം ചോദിച്ചു.
" അവർക്ക് അറിയില്ലാന്നു തോന്നുന്നു.. "
ബീന ഉറപ്പില്ലാതെ പറഞ്ഞു.
" എങ്കിൽ എത്രയും പെട്ടന്ന് ചേച്ചി ഇവിടെയുള്ള വിവരം വീട്ടുകാരെ അറിയിക്കാൻ നോക്ക്. അല്ലേൽ പോലിസ് കേസാകും.. "
നീതു മുന്നറിയിപ്പ് നൽകി.
സമയം ഒട്ടും കളയാതെ ബീന സുചിത്രയുടെ അച്ഛനെ വിളിച്ചു.
" ഹലോ… ജയരാജേട്ടനല്ലേ… ഇത് ഞാനാ..
💬 Comments
View all comments