0%

Chapter Title : ക്രിക്കറ്റ് കളി 14 [Amal Srk] [Climax]

Author : amal Read All Parts 2355

ബീന.. ബീന മിസ്സ്‌. സുചിത്രേടെ ഫ്രണ്ട്. "

ബീന പറഞ്ഞു.

" സുചിത്ര അവിടെയുണ്ടോ..? "

അയാൾ ചോദിച്ചു.

" ഉണ്ട്… ഇവിടെ എത്തിയപ്പോൾ മുതൽ ഒരേ കരച്ചിലാ ഞാൻ ഫോൺ കോടുക്കാം.. "

ബീന ഉടനെ സുചിത്ര കിടക്കുന്ന മുറിയിലേക്ക് ചെന്നു.

" സുചിത്രേ ദേ നിന്റെ അച്ഛനാ വിളിക്കുന്നെ… സംസാരിക്ക്. "

ഫോൺ സുചിത്രയെ ഏല്പിച്ചു.

" ഹലോ… "

സുചിത്രയുടെ അച്ഛൻ വിളിച്ചു.

സുചിത്ര ഒന്നും മിണ്ടിയില്ല. അച്ഛനോട് എന്ത് പറയണമെന്ന് അവൾക്ക് അറിയില്ലായിരുന്നു.

" സംസാരിക്ക് സുചിത്രേ… "

ബീന അവളെ നിർബന്ധിച്ചു.

അല്പം മടിച്ചിട്ടാണെങ്കിലും ഒടുവിൽ സുചിത്ര അച്ഛനോട് സംസാരിക്കാൻ തീരുമാനിച്ചു

" ഹലോ.."

പതിഞ്ഞ സ്വരത്തിൽ പറഞ്ഞു.

" നീ നിന്റെ ഭർത്താവിനോടും, മക്കളോടും ചെയ്തത് എത്ര വലിയ തെറ്റാണെന്ന് നിനക്ക് മനസ്സിലായോ…? "അച്ഛൻ ചോദിച്ചു.

" അച്ഛാ… ഞാൻ… "

സുചിത്രയ്ക്ക് പറയാൻ വാക്കുകൾ കിട്ടുന്നില്ല.

" കുടുംബക്കാരുടെ മുൻപിലൊക്കെ ഞാനും, നിന്റെ അമ്മയും, ഏട്ടനും നാണം കേട്ടു… ഇനിയെന്തിനാടി ഞങ്ങളൊക്കെ ജീവിക്കുന്നെ..? "

അച്ഛൻ പറയുന്നതൊക്കെ കേട്ട് കരയാനല്ലാതെ മറ്റൊന്നിനും അവൾക്കായില്ല.

" അച്ഛാ… എനിക്ക്.. ഞാൻ… ഞ.. പറ്റി പോയി… "

കരഞ്ഞുകൊണ്ട് പറഞ്ഞു.

" നീയെനി എന്ത് വിശദീകരണം തന്നാലും.. സംഭവിച്ചതൊന്നും മാറാൻ പോകുന്നില്ല..

അതുകൊണ്ട് കൂടുതലൊന്നും ഞാൻ പറയുന്നില്ല.. നിനക്ക് വേണമെങ്കിൽ തിരിച്ചു വീട്ടിലേക്ക് വരാം.. സ്വന്തം മോളായി പോയില്ലേ… ആര് കൈയ്യൊഴിഞ്ഞാലും ഞങ്ങൾക്ക് അതിന് പറ്റില്ലല്ലോ.. "

കൂടുതലൊന്നും പറയാൻ നിൽക്കാതെ അച്ഛൻ ഫോൺ കട്ട്‌ ചെയ്തു.

അങ്ങനെ സുചിത്രയുടെ ഡിവോഴ്സ് കേസ് കോടതിയിലെത്തി. ബന്ധം വേർപിരിയുന്നതിൽ തനിക്ക് എതിർപ്പുകളില്ലെന്നും, മക്കളിൽ ഒരാളെയെങ്കിലും തനിക്ക് വിട്ട് തരണമെന്നും സുചിത്ര കോടതിയെ അറിയിച്ചു.

പക്ഷെ മക്കൾക്ക് രണ്ട് പേർക്കും അമ്മയുടെ കൂടെ പോകാൻ താല്പര്യമില്ലായെന്ന് കോടതിയെ അറിയിച്ചതിനെ തുടർന്ന് സുചിത്ര അവിടെയും ദാരുണമായി തോറ്റു.

ദിവസങ്ങൾ കടന്നു പോയെങ്കിലും സുചിത്ര ഒരിക്കൽ പോലും തന്റെ വീട്ടിലേക്ക് പോയിരുന്നില്ല. ബീന മിസ്സിന്റെയൊപ്പം സ്ഥിരതാമസമാക്കി.

ജീവിതത്തിൽ എല്ലാം നഷ്ടപെട്ട സൂചിത്രയ്ക്ക് ഒരൊറ്റ കാര്യം മാത്രമേ ചെയ്യാൻ

💬 Comments

View all comments