0%

Chapter Title : ക്രിക്കറ്റ് കളി 14 [Amal Srk] [Climax]

Author : amal Read All Parts 2373

എന്ന ആലോചനയിലായിരുന്നു അഭിയും കൂട്ടരും. പക്ഷെ കൃഷ്ണൻ കുട്ടിയുടെ ആളുകൾ 5 പേരുടെയും വീട്ടിൽ കയറി ഭീഷണിപെടുത്തി ആ ശ്രമം ഇല്ലാതാക്കി. സാമ്പത്തികമായി കൃഷ്ണൻ കുട്ടിയോട് ഏറ്റുമുട്ടാൻ പ്രാപ്തിയില്ലാത്തതു കൊണ്ടും, നാട്ടുകാരുടെയും, പാർട്ടിക്കാരുടെയും സഹകരണം നഷ്ടമായത് കൊണ്ടും അഭിക്കും, കൂട്ടർക്കും, സുചിത്രയ്ക്ക് മുൻപിൽ മുട്ട് മടക്കേണ്ടി വന്നു.

അങ്ങനെ മാസങ്ങൾക്ക് ശേഷം കേസുകളൊക്കെ കഴിഞ്ഞ് എല്ലാം ശാന്തമായി.

ട്രീ… ട്രീ…

സുചിത്രയുടെ ഫോൺ ശബ്ദിച്ചു. അച്ഛനാണ് വിളിക്കുന്നത്. അവൾ ഫോൺ അറ്റന്റ് ചെയ്തു.

" ഹലോ… അച്ഛാ… "

സുചിത്ര പറഞ്ഞു.

" നീ കാരണം.. നമ്മുടെ കുടുംബം നാട്ടുകാർക്കും, വീട്ടുകാർക്കും മുൻപിൽ നാറി നാണം കെട്ടു. നാണക്കേട് കാരണം നിന്റെ ഏട്ടൻ എനി നാട്ടിലേക്ക് ഇല്ലാന്ന് പറഞ്ഞു. "

അച്ഛൻ സങ്കടത്തോടെയും ദേഷ്യത്തോടെയും പറഞ്ഞു.

" അച്ഛാ… ഞാൻ… എനിക്ക്.. സംഭവിക്കാൻ പാടില്ലാത്തത് പലതും സംഭവിച്ചു പോയി.."

സുചിത്ര പറഞ്ഞു.

" എനിക്കും നിന്റെ അമ്മയ്ക്കും വയസ്സൊരുപാടായി. എനി എത്ര കാലം ജീവിച്ചിരിക്കും എന്നതിന് ഒരു ഉറപ്പുമില്ല. ഞങ്ങള് ജിവിച്ചിരിക്കുമ്പോൾ നീ മറ്റാരുടെയോ കീഴിൽ അഭയാർത്ഥിയായി കഴിയുന്നത് കണ്ട് നിൽക്കാൻ എനിക്കും നിന്റെ അമ്മയ്ക്കും സാധിക്കില്ല.. അതുകൊണ്ട് നീ ഇന്ന് തന്നെ വീട്ടിലേക്ക് തിരിച്ചു വരണം. വന്നില്ലേങ്കിൽ പിന്നെ ഞങ്ങടെ ശവം കാണാൻ പോലും ഇങ്ങോട്ട് വരേണ്ട… "

അതും പറഞ്ഞുകൊണ്ട് അയാൾ ഫോൺ കട്ട്‌ ചെയ്തു.

അച്ഛൻ വിളിച്ചതിന് ശേഷം സുചിത്ര ഒരുപാട് നേരം ചിന്തിച്ചു. ഒടുവിൽ ഒരു തീരുമാനത്തിലെത്തി. കോടതിയിൽ കേസ് നടക്കുന്ന സമയങ്ങളിലൊക്കെ കൃഷ്ണൻ കുട്ടി ഏർപാടാക്കിയ ഫ്ലാറ്റിലാണ് സുചിത്ര താമസിച്ചിരുന്നത്. ഫ്ലാറ്റിന്റെ കീ കൃഷ്ണൻ കുട്ടിക്ക് തിരികെയേൽപിച്ച് സുചിത്ര തന്റെ വീട്ടിലേക്ക് പോകാനൊരുങ്ങി.

" സുചിത്രേ… സംഭവിക്കേണ്ടതെല്ലാം സംഭവിച്ചു. എനി നീ കഴിഞ്ഞതൊക്കെ മറക്കണം. പുതിയൊരു ജീവിതം തുടങ്ങാൻ നീ ശ്രമിക്കണം... "

ബീന സുചിത്രയ്ക്ക് ഉപദേശങ്ങൾ നൽകി.

സുചിത്ര ബീനയെ നോക്കികൊണ്ട് ചെറുതായി ഒന്ന് പുഞ്ചിരിച്ചു. ശേഷം പറഞ്ഞു : ആ ദിവസം എന്നാണെന്ന് ഞാൻ ഓർക്കുന്നില്ല. പക്ഷെ അന്ന് നിങ്ങളെ കണ്ടുമുട്ടിയില്ലായിരുന്നെങ്കിൽ ചിലപ്പോ എനിക്കിങ്ങനെയൊന്നും സംഭവിക്കില്ലായിരുന്നു.

സുചിത്ര പറഞ്ഞത്

💬 Comments

View all comments