0%

Chapter Title : ക്രിക്കറ്റ് കളി 14 [Amal Srk] [Climax]

Author : amal Read All Parts 2375

ബീനയുടെ ഉള്ളിൽ തൊട്ടു : സുചിത്രേ… ഞാൻ…

" വേണ്ട ചേച്ചി…എനി ആശ്വാസവാക്കുകളൊന്നും പറഞ്ഞ് ബുദ്ധിമുട്ടേണ്ട. നഷ്ടപ്പെട്ടത് എനിക്കല്ലേ… ഞാൻ സഹിച്ചോളാം…"

അതും പറഞ്ഞ് സുചിത്ര അവിടെ നിന്നും പോയി.

സുചിത്ര തന്റെ വീട്ടിലേക്കെത്തി.അവിടെ ചെന്ന രണ്ടു മൂന്ന് ദിവസം സുചിത്ര ആരോടും ഒന്നും മിണ്ടാതെ തന്റെ മുറിയിൽ ചടഞ്ഞുകൂടിയിരുന്നു. ഇടയ്ക്ക് ബന്ധുക്കളിൽ ചിലർവരും. സുചിത്രയ്ക്ക് ചില ഉപദേശങ്ങളൊക്കെ കൊടുത്ത് തിരിച്ചു പോകും. നാളുകൾ കടന്നുപോകവെ സുചിത്ര ചെറുതായി അമ്മയോടും, അച്ഛനോടുമൊക്കെ സംസാരിക്കാൻ തുടങ്ങി.

സുചിത്രയും, അമ്മയും അടുക്കളയിൽ നിന്ന് പച്ചക്കറിയരിയുകയാണ്. സുചിത്രയ്ക്ക് അമ്മയോട് എന്തോ സംസാരിക്കണമെന്നുണ്ട്. പക്ഷെ എങ്ങനെ സംസാരം തുടങ്ങണമെന്ന് അവൾക്കറിയില്ലായിരുന്നു.

" അമ്മേ… "

സുചിത്ര പതിഞ്ഞ ശബ്ദത്തിൽ വിളിച്ചു.

" മം… "

മറുപടിയായി അമ്മയോന്ന് മൂളി.

" രാജേഷേട്ടനും, മക്കളും…? "

സുചിത്ര തന്റെ അമ്മയോട് ചോദിച്ചു.

" ഇപ്പഴാണോ നിനക്ക് അവരെക്കുറിച്ച് ഓർമ വന്നത്…? "

അമ്മ തിരിച്ചു ചോദിച്ചു.

" അമ്മയ്ക്ക് അറിയോ.. അവരെവിടെയാണെന്ന്..? "

സുചിത്ര ചോദിച്ചു.

" അറിഞ്ഞിട്ടിപ്പെന്തിനാ…? നീ തന്നെയല്ലേ അവരെ മറന്നത്.."

" എനിക്കറിയണം… അമ്മാ… എനിക്ക് അറിയണം… "

അവൾ വിഷമത്തോടെ പറഞ്ഞു.

" രാജേഷ് കിച്ചുവിനെയും,വീണയേയും കൊണ്ട് ഗൾഫിലേക്ക് തിരിച്ചു പോയി. രണ്ടുപേർക്കും അവിടെയുള്ള കോളേജിൽ അഡ്മിഷൻ റെഡിയാകിയിട്ടുണ്ട്. "

അമ്മ പറഞ്ഞു.

" എനിക്ക് അവരെ കാണണം… "

" അവർക്ക് നിന്നെ കാണണ്ട…

ഗൾഫിലേക്ക് പോകുന്നതിന് മുൻപ് യാത്ര പറയാൻ അവരിവിടെ വന്നിരുന്നു. കരഞ്ഞുകൊണ്ടാണ് രണ്ടു പേരും പോയത്… "

അതും പറഞ്ഞുകൊണ്ട് അമ്മ അവിടെനിന്നും സങ്കടത്തോടെ പോയി.

അച്ഛൻ സുചിത്രയ്ക്ക് വേണ്ടി കല്യാണലോചനകളൊക്കെ നോക്കുന്നുണ്ട്. പണ്ടത്തെ പോലെ വലിയ ഡിമാൻഡുകളൊന്നും അയാൾക്കില്ല. കെട്ടാൻ വരുന്നത് ആരായാലും തന്റെ മകളെ നോക്കാൻ പ്രാപ്തിയുള്ളവരായിരിക്കണം.

അങ്ങനെയിരിക്കെ സുചിത്രയെ കല്യാണം കഴിക്കാൻ സമ്മതമാണെന്ന് പറഞ്ഞുകൊണ്ട് ഒരാൾ മുന്നോട്ടു വന്നു.

" എന്റെ പേര് ഷിബു.. എന്നെ നിങ്ങൾക്ക് ഓർമ്മയുണ്ടാകുമോന്ന് അറിയില്ല. പണ്ട് ഞാൻ സുചിത്രയെ പെണ്ണുകാണാൻ ഇവിടെ വന്നിരുന്നു. പക്ഷെ കൂലിപ്പണിക്കാരനായത് കൊണ്ട് അന്ന് നിങ്ങളെന്നെ അപമാനിച്ച് ഇറക്കി വിട്ടു.

💬 Comments

View all comments