Chapter Title : ക്രിക്കറ്റ് കളി 3 [Amal SRK]
നടക്കുന്നുണ്ട് അതിന് രെജിസ്റ്റർ ചെയ്യാൻ ഒരു ടീമിന് 1200 രൂപയാ ഫീസ്. അതുകൊണ്ട് കളിക്കുന്ന എല്ലാവരും 200 രൂപ വീതം കൊണ്ടുവരണം ന്നാ പറഞ്ഞത്..... "
അവൻ പറഞ്ഞു.
" വേണ്ട... അങ്ങനെയുള്ള ഒരു കളിക്കും എന്റെ മോൻ പോകേണ്ട... നാളെ നിനക്ക് ക്ലാസ്സ് ഇല്ലേ...? "
" ഉണ്ട്... പക്ഷെ അത് സ്പെഷ്യൽ ക്ലാസ്സ് ആണ്..."
" സ്പെഷ്യൽ ക്ലാസ്സ് ആയാൽ എന്താന്നോ..? നിങ്ങൾക്കൊക്കെ വേണ്ടിട്ടല്ലേ... ടീച്ചർമാർ ഇല്ലാത്ത സമയം കണ്ടെത്തി ക്ലാസ്സ് നടത്തുന്നത്... "
അവൾ കിച്ചുവിനെ ശകാരിച്ചു.
" കഴിഞ്ഞ രണ്ട് മാസായിട്ട് ഞാൻ ഒരു ലീവ് പോലും എടുത്തിട്ടില്ല. പ്ലീസ്. നാളെ മാത്രം... അമ്മേ... നാളെ മാത്രമേ... ലീവ് എടുക്കത്തുള്ളൂ..."
അവൻ കേണു പറഞ്ഞു.
" നടക്കില്ല... നീ വാശി പിടിക്കേണ്ട കിച്ചു. "
അവൾ തീർത്തു പറഞ്ഞു.
" ശ്.... ഈ അമ്മ ഒന്നിനും വിടത്തില്ല... "
അവൻ സങ്കടത്തോടെ പിറുപിറുത്തുകൊണ്ട് പറഞ്ഞു.
" എനി ഞാൻ പറഞ്ഞത് അനുസരിക്കാതെ ക്ലാസ്സ് കട്ട് ചെയ്ത് നീ ക്രിക്കറ്റ് കളിക്കാൻ പോയിന്ന് ഞാൻ അറിഞ്ഞാലുണ്ടല്ലോ...? പിന്നെ നീ കളിക്കാനാണെന്നും പറഞ്ഞ് ഈ വീടിന്റെ പടിക്ക് പുറത്ത് കടകത്തിൽ... "
സുചിത്ര ഭീഷണി മുഴക്കി.
അത് കേട്ട് അവനു നല്ലോണം സങ്കടം വന്നു. പിന്നെ ഒന്നും മിണ്ടാതെ, അത്താഴവും കഴിക്കാതെ റൂമിൽ ചെന്ന് കാതടച്ചു.
ഈ സമയം വാട്സാപ്പിൽ മെസ്സേജ് വരുന്നത് അവൻ കണ്ടു.
കിച്ചു വാട്സ്ആപ്പ് ഓപ്പൺ ചെയ്തു. അഭിയാണ് മെസ്സേജ് അയച്ചിരിക്കുന്നത്.
"ടാ പൈസ റെഡി ആയോ..? "
കിച്ചു പൈസ കിട്ടിയില്ലാന്നു മെസ്സേജ് അയച്ചു.
അത് അഭി സീൻ ചെയ്തു.
അവൻ ആംഗ്രി ഇമോജി അയച്ചു.
കിച്ചു വേഗം മൊബൈൽ ഡാറ്റാ ക്ലോസ് ചെയ്ത് ബെഡിലേക്ക് വീണു.
അമ്മ പൈസ തരാത്തതിലും, ടൂർണമെന്റിൽ കളിക്കാൻ പോകാൻ വിടാത്തതിലും അവന് നല്ല വിഷമമുണ്ട്.
തന്റെ പ്രായത്തിലുള്ള പിള്ളേരൊക്കെ അവരവരുടെ ഇഷ്ടത്തിന് ജീവിതം അടിച്ചു പൊളിച്ചു ജീവിക്കുമ്പോൾ താൻ മാത്രം ഇങ്ങനെ സ്വാതന്ത്ര്യം ഇല്ലാതെ വീട്ടിൽ സ്വന്തം അമ്മയുടെ കാൽ ചുവട്ടിൽ അടിമയെ
💬 Comments
View all comments