Chapter Title : ക്രിക്കറ്റ് കളി 3 [Amal SRK]
പോലെ കഴിയുന്നു.
ഓരോന്ന് ആലോചിച് അവൻ കരഞ്ഞു പോയി.
ട്രി... ട്രി...
കിച്ചുവിന്റെ ഫോൺ റിങ് ചെയ്തു.
അവൻ വേഗം കിടക്കയിൽ നിന്നും എഴുന്നേറ്റു. തന്റെ കണ്ണുകളൊക്കെ തുടച്ചു.
ഫോണിൽ നോക്കി.
അഭിയാണ് വിളിക്കുന്നത്.
അഭിയോട് എന്ത് പറയണമെന്ന് അവന് അറിയില്ല.
എന്തായാലും ഫോൺ എടുക്കാതിരുന്നിട്ട് കാര്യമില്ലല്ലോ..?
കിച്ചു ഫോൺ അറ്റന്റ് ചെയ്തു.
" എടാ മൈരാ... അവസാന നിമിഷം ഒരുമാതിരി മറ്റെടുക്കത്തെ ഡയലോഗ് പറയരുത്..."
അഭി ദേഷ്യത്തോടെ പറഞ്ഞു.
" എടാ അഭി.. നീ എന്റെ അവസ്ഥ മനസ്സിലാക്ക്. ഞാൻ ഒരുപാട് തവണ പറഞ്ഞു നോക്കി. അമ്മ കാശ് തരണില്ല. ക്ലാസ്സ് കട്ട് ചെയ്യാനും വിടുന്നില്ല... പിന്നെ ഞാൻ എന്ത് ചെയ്യാനാ... "
" നീ ഒന്നും പറയണ്ട പൂറാ... നിന്നെയൊക്കെ വിശ്വസിച്ചാ.. ടൂർണമെന്റിൽ നമ്മുടെ ടീമിന്റെ പേര് രെജിസ്റ്റർ ചെയ്തത്. എനി കാശ് കൊടുക്കാതിരുന്നാലുണ്ടല്ലോ... "
" എന്റെ കൈയിൽ ഉണ്ടെങ്കിൽ ഞാൻ കാശ് എടുക്കില്ലേ... ഇത് ഇപ്പൊ എന്റെ കയ്യിലാണേൽ കാശുമില്ല, അമ്മ ചോദിച്ചിട്ട് തരണും ഇല്ല... "
" പാവപെട്ടവനൊന്നുമല്ലല്ലോ... ഇട്ട് മൂടാനുള്ള കാശില്ലേ വീട്ടില്. ഒരു 200 രുപയല്ലേ ചോദിച്ചുള്ളൂ... അത് കൂടെ എടുക്കാൻ പറ്റത്തില്ലേ...? "
അഭി ശകാരിച്ചുകൊണ്ട് ചോദിച്ചു.
" ഞാൻ എനി എത്ര യാചിച്ചാലും അമ്മ കാശ് തരത്തില്ല. നിനക്കും അറിയാവുന്നതല്ലേ.. എന്റെ അമ്മയുടെ സ്വഭാവം... "
" എനിക്ക് ഒന്നും കേൾക്കേണ്ട...
നാളെ ഉച്ചവരെയല്ലേ സ്പെഷ്യൽ ക്ലാസ്സ്.. നിനക്ക് വേണ്ടി നമ്മുടെ കളി ഉച്ചക്ക് മാറ്റാൻ ഞാൻ ടുർണമെന്റ് കമ്മിറ്റി കാരോട് പറയാം. പക്ഷെ 200 രൂപ അത് നീ എങ്ങനെയെങ്കിലും നാളെ കൊണ്ടുവരണം.... പൈസയുമായി നീ വന്നില്ലായെങ്കിൽ അതോടെ അവസാനിക്കും നമ്മള് തമ്മിലുള്ള ഫ്രിണ്ട്ഷിപ്പ്. പിന്നെ ഞങളുടെ കൂട്ടത്തിലെ ഒരുത്തനും നിന്നോട് കൂട്ടുകൂടാനും വരത്തില്ല... "
" അഭി... അങ്ങനെയൊന്നും പറയരുത്... "
കിച്ചു കേണു പറഞ്ഞു.
കിച്ചു പറയുന്നത് കേൾക്കാതെ അഭി ഫോൺ കട്ട് ചെയ്തു.
ഈശ്വരാ എനി എന്ത് ചെയ്യും...
അവന്റെ തല പുകയാൻ തുടങ്ങി.
സങ്കടത്തോടെ അവൻ കിടക്കയിലേക്ക് മറിഞ്ഞു.
💬 Comments
View all comments