Chapter Title : ക്രിക്കറ്റ് കളി 4 [Amal SRK]
ഞങ്ങടെ ടീം സെറ്റ് ആവും. നീ പൊക്കോ... നമ്മുടെ ടീമിലെ ഒരാള് കൂടെ വരാനുണ്ട്. അവൻ ഇപ്പൊ എത്തും... "
അഭി വായില് വന്നത് എന്തൊക്കെയോ പറഞ്ഞ് അവനെ ഒഴിവാക്കി.
" നിങ്ങടെ ടീമിന്റെ പേര് ഞാൻ രെജിസ്റ്റർ ചെയ്യാം. കളി തുടങ്ങുന്നതിനു മുൻപ് ഗ്രൗണ്ട് ഫീസ് അടക്കണം. കേട്ടോ...? "
" ഓക്കേ അപ്പഴേക്കും ഞങ്ങള് കാശ് അടച്ചോളാം... "
അഭി പറഞ്ഞു.
ശേഷം ആ ചെറുക്കൻ അവിടെ നിന്നും പോയി.
അഭിക്ക് നന്നായി ദേഷ്യം വന്നു.
ഈ സമയം ക്ലാസ്സ് കഴിഞ്ഞ് കിച്ചു വരുന്നത് അവരുടെ ശ്രദ്ധയിൽ പെട്ടു.
" ധാ വരുന്നുണ്ട്... കള്ള പന്നി... "
രാഹുൽ പറഞ്ഞു.
അഭി ദേഷ്യത്തോടെ കിച്ചുവിന്റെ അടുത്തേക്ക് ചെന്നു. അവന്റെ യൂണിഫോമിന്റെ കോളറക്ക് പിടിച്ചു വലിച്ചു.
" പന്ന പുലയാടി മോനെ... അവന്റെ അമ്മെടൊരു ക്ലാസ്സ്... എത്ര സമയമായെടാ... നിന്നെ ഒറ്റയൊരുത്തന് വേണ്ടി ഞങ്ങള് കാത്ത്നിൽക്കാൻ തുടങ്ങിയിട്ട്. ഞങ്ങളെക്കാൾ വൈകി വന്ന ടീമുകളുടെയൊക്കെ കളി കഴിഞ്ഞു. എന്നെകൊണ്ട് കൂടുതലൊന്നും പറയിപ്പിക്കണ്ട നീ... "
അഭിയുടെ ശകാരം കേട്ട് കിച്ചു നന്നായി പേടിച്ചു.
" ടാ അവനെ വിട്. വഴക്ക് പറഞ് സമയം കളയാതെ അവന്റെ കയ്യിന്ന് കാശ് വാങ്ങി അത് ചെന്ന് അടയ്ക്കാൻ നോക്ക്. "
നവീൻ പറഞ്ഞു.
അഭി ദേഷ്യം അല്പമൊന്ന് നിയന്ധ്രിച്ചു.
" പറഞ്ഞ കാശ് കൊണ്ടുവന്നിട്ടുണ്ടോ...? "
" കൊണ്ടുവന്നു.. "
കിച്ചു തലകുലുക്കി.
പേഴ്‌സ് തുറന്ന് അതിൽ നിന്നും നൂറിന്റെ രണ്ട് നോട്ട് എടുത്ത് അഭിക്ക് കൊടുത്തു.
അഭി അതും വാങ്ങി കമ്മിറ്റി കാരുടെ അടുത്തേക്ക് ചെന്നു.
നവീൻ കിച്ചുവിന്റെ അടുത്തേക്ക് ചെന്നു പറഞ്ഞു : എന്നാലും നിയിത് എന്ത് പണിയാ കാണിച്ചത്...? ഞങ്ങളൊക്കെ എത്ര നേരായിന്ന് അറിയോ നിന്നെയും കാത്ത് നിൽക്കാൻ തുടങ്ങയിട്ട്. നീ ഒര് 5 മിനിറ്റ് കൂടെ വൈകിയിരുന്നെങ്കിൽ ഇന്നത്തെ ടുർണമെന്റ് തന്നെ മിസ്സായേനെ...
" എടാ... ഞാൻ എന്ത് ചെയ്യാനാ... ലീവ് എടുക്കാനാണെങ്കിൽ അമ്മ സമ്മതിക്കത്തില്ല. സാധാരണ സ്പെഷ്യൽ ക്ലാസ്സ് 12 മണിയാവുമ്പോ തീരേണ്ടതാ. പക്ഷെ
💬 Comments
View all comments