0%

Chapter Title : ക്രിക്കറ്റ് കളി 4 [Amal SRK]

Author : amal Read All Parts 1409
വിചാരിച്ചു. " കിച്ചു പറഞ്ഞു. " ഹം.. നിന്റെ കൈയിൽ കാശുണ്ടോ...? " " ആഹ് ഒരു 20 രൂപയുണ്ട്.. " " എന്നാൽ വാ നമ്മുക്ക് ബേക്കറിൽ പോയി എന്തേലും കഴിക്കാം... " അഭി പറഞ്ഞു. കിച്ചുവും അത് സമ്മതിച്ചു. ഇരുവരും കൂടെ അടുത്തുള്ള ബേക്കറിയിലേക്ക് ചെന്നു. 14 രൂപയുടെ രണ്ട് പഫ്‌സ്സും, ലൈം ജ്യൂസും കുടിച് വിശപ്പടക്കി. ശേഷം ഇരുവരും ടുർണമെന്റ് നടക്കുന്ന ഗ്രൗണ്ടിലേക്ക് നടന്നു. " എന്നാലും എന്റെ കിച്ചു ഫസ്റ്റ് കളി തന്നെ നീ എന്ത് മാതിരി ത്തയപ്പിക്കലാ തയപ്പിച്ചത്...? 6 ഓവർ മാച്ചിൽ, രണ്ട് ഓവർ ത്തയപ്പിച്ചാലുള്ള അവസ്ഥ നിനക്ക് അറിയാലോ...? എന്തോ ഭാഗ്യത്തിനാ ആ കളി നമ്മള് ജയിച്ചത്... നാട്ടിൽ നിന്ന് കളിക്കുമ്പോ നീ വെടികെട്ട് ബാറ്റിംഗ് ആണല്ലോ...? പിന്നെ ഇവിടെ വന്നപ്പോൾ എന്ത് പറ്റി...? " അഭി ചോദിച്ചു. " അത് ആ ബാറ്റ് എനിക്ക് ശെരിയാവാഞ്ഞിട്ടാഡാ... എന്തൊരു വെയിറ്റ് ആ അതിന്... നമ്മള് കളിക്കാൻ എടുക്കുന്ന ബാറ്റിന് ഇത്ര കനം ഇല്ലല്ലോ..." കിച്ചു പറഞ്ഞു. " ഓ... അപ്പൊ അത് കൊണ്ടാണല്ലേ നിനക്ക് കളിക്കാൻ കഴിയാതിരുന്നത്...? " " അതെ... " " എന്നാ നീ വീട്ടിൽ പോയി നമ്മുടെ ബാറ്റ് എടുത്തുകൊണ്ടു വാ.. " " അത് നടക്കില്ല... നിന്നോട് ഞാൻ നേരത്തെ പറഞ്ഞതല്ലേ.. വീട്ടിൽ പോയാൽ അമ്മ തിരികെ ഇവിടേക്ക് വിടില്ലായെന്ന്... " " ഇനിയിപ്പോ എന്താ ചെയ്യാ...? " " നിനക്ക് പൊയിക്കൂടേ...? " " ഞാനോ...? " " ആഹ്... ബാറ്റ്‌ വീടിന്റെ പുറത്ത് തന്നെയാ ഞാൻ വച്ചത്. നീ ചെന്ന് എടുത്താൽ മതി. അഥവാ അമ്മ നിന്നെ കണ്ടാൽ തന്നെ വലിയ കുഴപ്പമില്ല. എന്നെപ്പറ്റി ചോദിച്ചാൽ ക്ലാസ്സ്‌ന് പോയിന്ന് പറഞ്ഞാൽ മതി... "
" നിന്റെ അമ്മ അതൊക്കെ വിശ്വസിക്കുവോടൊ...? " " അതൊന്നും കുഴപ്പമില്ല. അമ്മ നിന്നെ കണ്ടാലല്ലേ.. ഈ കള്ളമൊക്കെ പറയേണ്ടു. ചില ദിവസങ്ങളിൽ അമ്മയ്ക്ക് ഉച്ച മയക്കം ഉള്ളതാ.. " കിച്ചു അവന് ധൈര്യം നൽകി.

💬 Comments

View all comments