0%

Chapter Title : ക്രിക്കറ്റ് കളി 4 [Amal SRK]

Author : amal Read All Parts 1375
ഗോൾഡൻ ഡക്ക് അല്ലേടാ നീ... എന്നിട്ട് പൂറൻ ഞങ്ങക്കിട്ട് ഒണ്ടാക്കാൻ വന്നിരിക്കുന്നു... " മനു ദേഷ്യത്തൊടെ രാഹുലിനിട്ട് കൊടുത്തു. രാഹുലിന്റെ മുഖം ചമ്മിയ പോലായി. " എന്നാലും ഞാൻ അന്തസ്സോടെയാ ഔട്ട്‌ ആയത്. ഓവറുകൾ അതികം കളഞ്ഞില്ലല്ലോ... " രാഹുല് ശബ്ദം താഴ്ത്തി പറഞ്ഞു. " അതും പറഞ്ഞ് നീ ആശ്വസിച്ചോ.. നിന്നെക്കൊണ്ട് അതൊക്കെയെ പറ്റു. " മനു പറഞ്ഞു. " അല്ലാ ഇനിയെപ്പഴാ സെക്കന്റ്‌ റൗണ്ട് തുടങ്ങുന്നേ...? " നവീൻ ചോദിച്ചു. " ഇപ്പൊ ലഞ്ച് ബ്രേക്ക് ആണ്... നമ്മടെ കളി തുടങ്ങാൻ കുറച്ചു വൈകും. നിങ്ങളൊക്കെ വീട്ടി പോയി ചോറുണ്ടിട്ട് വന്നോളൂ... " അഭി പറഞ്ഞു. " അപ്പൊ നീ ചോറുണ്ണാൻ പോണില്ലേ....? " രാഹുൽ ചോദിച്ചു. " ഇല്ലടാ... വിട്ടിൽ അച്ഛനും അമ്മയുമൊന്നുമില്ല. അവരൊക്കെ അമ്മേന്റെ നാട്ടില് ഒരു കല്യാണം കൂടാൻ പോയിരിക്കുവാ എത്താൻ ലേറ്റ് ആകും. " " എന്നാ പിന്നെ എന്റെ വീട്ടിലേക്ക് വാടാ.. അവിടെനിന്നു ചോറുണ്ണാം. " രാഹുൽ പറഞ്ഞു. " അതൊന്നും വേണ്ട നിങ്ങള് വേഗം പോയി കഴിച്ചിട്ട് വാ... എന്റെ കൈയിൽ 30 രൂപയുണ്ട്. ഞാൻ ബേക്കറിന്ന് വല്ല പഫ്‌സോ, ബന്നൊ വാങ്ങി കഴിച്ചോളാം. " അഭി പറഞ്ഞു. " വെറുതെ കാശ് കളയേണ്ടടാ... നീ എന്റെ വീട്ടിലേക്ക് വാ..., അല്ലെങ്കിൽ രാഹുലിന്റെ വീട്ടിലേക്ക് പോ... " മനു പറഞ്ഞു. " വേണ്ടാന്ന് പറഞ്ഞില്ലേ... നിങ്ങള് പോയി കഴിച്ചിട്ട് വാ... " അഭി വീണ്ടും ആവർത്തിച്ചു. അവരൊക്കെ ചോറുണ്ണാൻ വീട്ടിലേക്ക് പോയി.
അഭിയും, കിച്ചുവും മാത്രമായി അവിടെ. " നീ ചോറുണ്ണാൻ പോണില്ലേ...? " അഭി സംശയത്തോടെ ചോദിച്ചു. " ഇല്ല... ചോറുണ്ണാൻ വീട്ടിൽ ചെന്നാ പിന്നെ അമ്മ എന്നെ തിരികെ ഇവിടേക്ക് വിടത്തില്ല. വീട്ടിൽ പിടിച്ചിടും. " " എന്നാ പിന്നെ നിനക്ക് അവന്മാരുടെ കൂടെ പൊക്കൂടെ..? ചോറുണ്ണാൻ വീട്ടിലേക്ക് വരുന്നൊന്ന് എന്നോട് ചോദിക്കുമ്പോൾ നിന്റെ വായില് എന്താ പഴം പുഴുങ്ങി വച്ചേക്കുവായിരുന്നോ...? " അഭി കുറച്ച് ഖനത്തിൽ ചോദിച്ചു. " വെറുതെ അവരെ ബുദ്ധിമുട്ടിക്കണ്ടാന്ന്

💬 Comments

View all comments