0%

Chapter Title : ക്രിക്കറ്റ് കളി 4 [Amal SRK]

Author : amal Read All Parts 1344
മലബാറി സ്റ്റൈലിലാണ് ഉണ്ടാക്കിയത്. അമ്മ വേഗം ഫ്രഷായിട്ട് വാ നമ്മുക്ക് ഒരുമിച്ചിരുന്നു കഴിക്കാം... " മകൾ പറഞ്ഞു. തന്റെ മകളുടെ ഈ പ്രവൃത്തിയിൽ സുചിത്രയ്ക്ക് അഭിമാനം തോന്നി. അവൾക്ക് കുറച്ചൊക്കെ പക്വത വച്ചു തുടങ്ങി. സുചിത്ര വേഗം ബാത്രൂമിലേക്ക് ചെന്നു. ബ്രഷ് ചെയ്ത് കുളി കഴിച്ച്. ഹാളിലേക്ക് വന്നു. പ്രഭാത കർമങ്ങളൊക്കെ നിർവഹിച്ച ശേഷം കിച്ചു ഹാളിലേക്ക് വന്നു. ഈ സമയം അമ്മയും, അനുജത്തിയും ബ്രേക്ക്‌ഫാസ്റ്റ് കഴിക്കുകയാണ്. " വാ കിച്ചുവേട്ടാ... ഇന്നത്തെ ബ്രേക്ക് ഫാസ്റ്റ് എന്റെ സ്പെഷ്യലാ... " വീണ അവനെ കഴിക്കാൻ ക്ഷണിച്ചു. ഈ സമയം സുചിത്ര ആഹാരം കഴിക്കാൻ ആരംഭിച്ചിരുന്നു. " എങ്ങനെയുണ്ട് അമ്മേ... ? " വീണ ആകാംഷയോടെ ചോദിച്ചു. " മ്മ്... കറിക്ക് ടേസ്റ്റ് ഒക്കെയുണ്ട്. " സുചിത്ര പറഞ്ഞു. വീണയ്ക്ക് സന്ദോഷമായി. " പുട്ടിന് കുറച്ച് പശപശപ് കൂടുതലാ... അത് നീ പുട്ടിന് കുഴക്കുമ്പോൾ വെള്ളം കൂടുതൽ ഉപയോഗിച്ചത് കൊണ്ടായതാ.. " " ആഹ്.. വെള്ളം കുറച്ച് അധികമായി പോയി. " " കൊഴപ്പമില്ല. ആദ്യമായി ഉണ്ടാക്കുമ്പോ ഇങ്ങനെ ചില കുഴപ്പങ്ങളൊക്കെ ഉണ്ടാവും. പിന്നെ ശെരിയായിക്കൊള്ളും. എന്തായലും എന്റെ മോള്‌ ഇങ്ങനെയൊരു പരീക്ഷണത്തിന് മുതിർന്നല്ലോ അത് തന്നെ നല്ല കാര്യം. " സുചിത്ര മകൾക്ക് പ്രോത്സാഹനം നൽകി. ഈ സമയം അനുജത്തി ഉണ്ടാക്കിവച്ച വിഭവങ്ങൾ നോക്കുകയാണ് കിച്ചു. പുട്ട് അത്ര ശെരിയായിട്ടില്ല. പക്ഷെ കറി കാണാനൊക്കെ ഒരു ചന്ദമുണ്ട്. " എന്താ ഏട്ടാ ഇങ്ങനെ നോക്കി നിൽക്കുന്നെ. ഇതൊക്കെ കഴിച്ചിട്ട് അഭിപ്രായം പറ.. " വീണ ധൃതി കൂട്ടി. " ശെരി ശെരി.. " കിച്ചു അവളുടെ തൊട്ടടുത്തുള്ള കസേരയിൽ ഇരുന്നു. പ്ലേറ്റിൽ ഒരു കഷ്ണം പുട്ടും കുറച്ച് കടല കറിയും ഒഴിച്ചു.
ഏട്ടന്റെ അഭിപ്രായത്തിനുവേണ്ടി കാത്തിരിക്കുകയാണ് പെങ്ങൾ. കിച്ചു അത് കഴിച്ചുനോക്കി. " എങ്ങനെയുണ്ട്..? കൊള്ളാമോ...? " " മ്മ്... സൂപ്പറായിട്ടുണ്ട്. എനിക്ക് ഇഷ്ടപ്പെട്ടു. " അവൻ കഴിച്ചുകൊണ്ട് പറഞ്ഞു. " താങ്ക്സ് ഏട്ടാ... " അവൾക്ക് സന്തോഷമായി. സമയം 9 മണിയായി. കിച്ചു കോളേജിലേക്കും, വീണ അമ്മയുടെ

💬 Comments

View all comments