Chapter Title : ക്രിക്കറ്റ് കളി 4 [Amal SRK]
തറവാട്ടിലേക്കും പോകാൻ ഒരുങ്ങി.
ആവശ്യമുള്ള വസ്ത്രങ്ങളും മറ്റു സാമഗ്രികളും വീണ ഒരു ബാഗിൽ നിറച്ചു വച്ചു.
" നീ ഇവളെ ബസ്സ് കയറ്റി വിട്ടിട്ട് കോളേജിലേക്ക് പോയാൽ മതി കേട്ടോ... "
സുചിത്ര കിച്ചുവിനോട് പറഞ്ഞു.
കിച്ചു തലകുലുക്കി.
സുചിത്ര മകളെ അടുത്തേക്ക് വിളിച്ചു അവളുടെ നെറ്റിൽ ഒരു മുത്തം കൊടുത്തു.
വീണ അമ്മയുടെ കവിളിൽ തിരിച്ചും ചുംബിച്ചു.
" മോള് പോയിട്ട് വാ... നല്ലോണം പഠിക്കണം കേട്ടോ. മുത്തശ്ശിയേയും,മുത്തച്ഛനേയും ബുദ്ധിമുട്ടിക്കരുത്. പുതിയ കോളേജാണ്. ഒരുപാട് ചീത്ത കുട്ടികളൊക്കെയുണ്ടാവും അവരുമായി ചങ്ങാത്തം കൂടാൻ നിൽക്കരുത്. ആരെകൊണ്ടും ഒരു ചിത്തപേരും കേൾപിക്കരുത്... "
മകൾക്ക് ഓരോ നിർദ്ദേശങ്ങൾ നൽകി.
" ശെരി അമ്മേ.. "
യാത്ര പറഞ്ഞ് അവൾ പടിയിറങ്ങി.
ഈ നേരം കിച്ചു അമ്മയുടെ അടുത്തേക്ക് ചെന്നു.
സുചിത്ര അവനെ സംശയത്തോടെ നോക്കി.
" നീയെന്താ ഇവിടെ തന്നെ നിൽക്കുന്നെ? "
അവൾ ചോദിച്ചു.
അവൻ കുറച്ചു പതുങ്ങി.
" അത് പിന്നെ... ഞാൻ ഇന്നലെ പറഞ്ഞ കാര്യം... ഒരു.... 200 രൂപ... "
അവൻ തപ്പി തപ്പി പറഞ്ഞു.
പെട്ടന്ന് സുചിത്രയുടെ മുഖഭാവം മാറി.
" നിന്നോട് ഞാൻ ഇന്നലെ തന്നെ പറഞ്ഞതാ.. കാശ് തരത്തില്ലായെന്ന്. നിനക്കെന്താ പറഞ്ഞാൽ മനസ്സിലാവില്ലേ. പരിക്ഷ ആവാറായി അപ്പോഴാ അവൻ ക്രിക്കറ്റ് കളിക്കാൻ നടക്കണത്... വേഗം പോയിക്കോ എന്റെ മുൻപിന്ന്. അല്ലേൽ എന്റെ കൈയ്യിന്ന് നീ മേടിക്കും. "
അവൾ ഉറക്കെ ശകാരിച്ചു.
അവൻ പിന്നെ ഒന്നും മിണ്ടാൻ നിന്നില്ല. വേഗം തിരിഞ്ഞു നടന്നു.
വഴക്ക് കേട്ടപ്പോഴുള്ള ഏട്ടന്റെ മുഖം കണ്ട് വീണയ്ക്ക് ചിരിവന്നു.
അവൾ അടക്കി ചിരിച്ചു.
സുചിത്ര ഇപ്പോഴും വഴക്ക് പറയുന്നത് നിർത്തിയിട്ടില്ല. കിച്ചുനെ എന്തൊക്കെയോ പറയുന്നുണ്ട്.
അതൊന്നും കേൾക്കാതെ കിച്ചു വേഗം വീണയുടെ പിന്നാലെ നടന്നു.
" എന്തിനാ ഏട്ടാ രാവിലെ തന്നെ അമ്മേന്റെ വായിന്ന് വഴക്ക് കേൾക്കാൻ നിക്കുന്നെ...? "
വീണ ചോദിച്ചു.
" ഒരു 200 രൂപ ചോദിച്ചതിനാ ഈ കണ്ട വഴക്കോക്കെ ഞാൻ കേട്ടത്. "
അവൻ വിഷമത്തോടെ പറഞ്ഞു.
" വിഷമിക്കാതെ
💬 Comments
View all comments