Chapter Title : ക്രിക്കറ്റ് കളി 5 [Amal SRK]
ഊണ് കഴിക്കാൻ വിളിക്കാൻ വന്നതായിരിക്കും.
അതികം ജാഡയൊന്നും കാണിക്കാൻ നിൽക്കേണ്ട നല്ല വിശപ്പുണ്ട്.
നീതു കിടക്കയിൽ നിന്നും എഴുന്നേറ്റ് വാതിൽ തുറന്നു.
അമ്മയാണ്.
" മോളെ വാ... വന്ന് ആഹാരം കഴിക്ക്. ഉച്ചമുതൽ ഒന്നും കഴിച്ചില്ലല്ലോ...? ഈ പ്രായത്തിലുള്ള കുട്ടികൾ പട്ടിണി കിടക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല... "
ബീന പറഞ്ഞു.
നീതു ഒന്നും മിണ്ടാതെ മുറിവിട്ട് ഹാളിലേക്ക് നടന്നു.
വിഭവസമൃദ്ധമായ ആഹാരങ്ങൾ മേശപ്പുറത്ത് നിരത്തി വച്ചിരിക്കുന്നു. അതിന്റെ വാസന മൂക്കിൽ അടിച്ചപ്പോൾ തന്നെ അവൾക്ക് നാവില് വെള്ളമൂറി.
വേഗം കൈകഴുകി ഡൈനിങ് ടേബിളിൽ ഇരുന്നു.
ബീന മകൾക്ക് ചോറും കറിയും വിളമ്പി തൊട്ടടുത്തു ഇരുന്നു.
നല്ല വിശപ്പുള്ളത് കൊണ്ടുതന്നെ ആഹാരം വേഗം കഴിക്കാൻ ആരംഭിച്ചു.
മകൾ ആഹാരം കഴിക്കുന്നതും നോക്കി ബീന അങ്ങനെ നിന്നു.
" അപ്പൊ നാളെ നീ അച്ഛന്റെ അടുത്തേയ്ക്ക് തിരിച്ചു പോകുവല്ലേ...? "
ബീന ചോദിച്ചു.
നീതു ഒന്നും മിണ്ടിയില്ല.
" എന്റെ മോൾക്ക് അമ്മയുടെ കൂടെ നിൽക്കാൻ താൽപര്യമില്ലെങ്കിൽ ഈ അമ്മ നിന്നെ തടയില്ല. നീ പൊയ്ക്കോളൂ... നിനക്ക് ഇഷ്ടമുള്ളിടത്ത് ജീവിച്ചോളു.
ഞാൻ ഇങ്ങനെയാ എന്റെ സ്വഭാവം ഇങ്ങനെയാ.അതെനി ആരു വിചാരിച്ചാലും മാറാൻ പോണില്ല. "
അതും പറഞ്ഞ് ബീന അവിടെനിന്നും എഴുന്നേറ്റു.
അമ്മ പറഞ്ഞത് കേട്ട് അവൾക്ക് വല്ലാതായി.
അമ്മയെ വാക്കുകൾ കൊണ്ടും, പ്രവർത്തികൊണ്ടും താൻ ഒരുപാട് വേദനിപ്പിച്ചു.
അത് വേണ്ടിരുന്നില്ലന്ന് പിന്നീട് അവൾക്ക് തോന്നി.
ഒരു കണക്കിന് അമ്മയുടെ തീരുമാനം തന്നെയാണ് ശെരി. മറ്റാർക്കും ശല്യമില്ലാതെ ജീവിതത്തിൽ സന്തോഷം തരുന്ന കാര്യങ്ങൾ മാത്രം ചെയ്യുന്നു.
അങ്ങനെ ഓരോന്നു ചിന്തിച്കൂട്ടി.
രാത്രി 10 മണി.
അമ്മയോട് സോറി പറയണമെന്ന് അവൾ തീരുമാനിച്ചു.
അമ്മ കിടക്കുന്ന മുറിയിലെ വാതില് ചെന്ന് മുട്ടി.
ബീന വാതിൽ തുറന്നു.
" എന്താ മോളെ...? നീ ഉറങ്ങിയില്ലേ..? "
" ഇല്ല അമ്മാ... എനിക്ക് ഉറക്കം വരണില്ല. "
" അതെന്താ...? "
" സോറി അമ്മാ.. ഞാൻ ഇന്ന് എന്തൊക്കെയോ മോശമായി അമ്മയോട് പറഞ്ഞു. ഐ ആം സോറി... "
അവൾ കരയാൻ തുടങ്ങി.
"
💬 Comments
View all comments