Chapter Title : ക്രിക്കറ്റ് കളി 6 [Amal SRK]
" ഒന്ന് നിർത്തെടോ... അവസരം കിട്ടുമ്പോ എല്ലാം കൂടെ എന്റെ നെഞ്ചത്തോട്ടു കേറുവാണല്ലോ..."
അഭി എല്ലാവരോടുമായി പറഞ്ഞു.
" ഇമ്മാതിരി വീരവാദം പറഞ്ഞാൽ തിരിച്ചു ഞങ്ങളിൽ നിന്നും ഇത്രയൊക്കെയേ നീ പ്രധീക്ഷിക്കേണ്ടും... "
ശുബുവേട്ടൻ പറഞ്ഞു.
" ഞാൻ നിർത്തി... "
അഭി കൈ കൂപ്പിക്കൊണ്ട് പറഞ്ഞു.
അങ്ങനെ ആ സംസാരം അവിടെ അവസാനിച്ചു.
സമയം രാത്രി 8 കഴിഞ്ഞു.
" എന്നിട്ട് അവൻ എന്തെടുക്കുവാ..? "
രാജേഷ് ചോദിച്ചു.
" കതകടച്ചു റൂമിൽ ഇരിക്കുവാ..
എല്ലാ ദിവസവും ഈ സമയം ആവുമ്പോൾ വിശക്കുന്നു എന്ന് പറഞ്ഞ് ഹാളിലേക്ക് വരാറുള്ളതാ. ഇന്ന് അവൻ ചോറുണ്ണാൻ പോലും പുറത്ത് വന്നിട്ടില്ല. "
സുചിത്ര പറഞ്ഞു.
" നീ അവനോട് വാശി കളഞ്ഞു വന്ന് ചോറുണ്ണാൻ പറ... "
രാജേഷ് പറഞ്ഞു.
" ഞാൻ പറയാനൊന്നും പോണില്ല. വിശക്കുമ്പോ അവൻ താനെ വന്ന് കഴിച്ചോളും. ചേട്ടൻ അതോർത്ത് ആവലാതി പെടേണ്ട... "
സുചിത്ര പറഞ്ഞു.
" ഞാൻ അവന്റെ ഫോണിൽ വിളിച്ചു സംസാരിക്കണോ...? "
" വേണ്ട രാജേഷേട്ടാ... അവന് ഈ അടുത്തിടെയായിട്ട് വാശി ഇത്തിരി കൂടുതലാ... വലിയാ ആളായി പോയിന്നാ അവന്റെ വിചാരം. നമ്മൾ അതൊക്കെ മൈൻഡ് ചെയ്യാതിരിക്കുമ്പോ അവന് മനസ്സിലായിക്കൊള്ളും ഈ വാശി കാണിച്ചുനടന്നതൊക്കെ വെറുതെയായിപോയിന്ന്... "
" ഹം...നീ പറഞ്ഞത് ശെരിയാ... "
" മ്മ്.. "
" നീ ചോറുണ്ടോ... സുചിത്രേ...? "
" ഞാൻ ഉണ്ടു... "
" ഇവിടെ ആഹാരം ആവണതെ ഉള്ളു. നീ ഇന്ന് എന്താ കൂട്ടാൻ വച്ചത്...? "
രാജേഷ് ചോദിച്ചു.
" ഇന്ന് മീനൊന്നും കിട്ടിയില്ല ചേട്ടാ.. അതുകൊണ്ട് ബീഫ് വറത്തു. എലിശേരിയും, ഇളവങ്ങ തോരനും വച്ചു. "
" ഇളവങ്ങ തോരൻന് കേൾക്കുമ്പോ തന്നെ നാവീന്ന് വെള്ളം ഉറ്റി. ചോറും കൂട്ടി കഴിക്കാൻ കൊതിയാവുന്നു... "
" എന്നാ പിന്നെ വേഗം ഇങ്ങോട്ട് വായോ...
ചേട്ടന് ഇഷ്ടമുള്ളതെല്ലാം ഞാൻ ഉണ്ടാക്കി തരില്ലേ... "
" ഇല്ലെടി നാട്ടിൽ വന്നാൽ ശെരിയാവില്ല... കുറച്ചു കൂടെ കാക്കണം... "
"
💬 Comments
View all comments