Chapter Title : ക്രിക്കറ്റ് കളി 6 [Amal SRK]
എന്നാ പിന്നെ കൊതിയും വച്ച് അവിടെ നിന്നോ... "
" എന്താ നിന്റെ ശബ്ദത്തിന് ഖനം വച്ച പോലെ...? പിണങ്ങിയോ..? "
" ഏയ്... പിണക്കമൊന്നുമില്ല... ചേട്ടന് തോന്നിയതാ... "
" അങ്ങനെയാണേൽ കുഴപ്പമില്ല... ശെരി ഞാൻ ഫോൺ വെക്കുവാണെ... പിന്നെ വിളിക്കാം..
ഉമ്മ.... "
" ഉമ്മ.. "
സുചിത്ര തിരിച്ചും മുത്തം കൊടുത്തു.
പട്ടിണി കിടന്ന് ശീലമില്ലാത്തത് കൊണ്ട് കിച്ചുവിന് കിടന്നിട്ട് ഉറക്കം വരണില്ല. അവൻ തിരിഞ്ഞും, മറിഞ്ഞും കിടന്നു.
ബീപ് ബീപ്...
ഫോൺ വൈബ്രേറ്റ് ചെയ്തു.
കിടക്കയിൽ നിന്നും എഴുന്നേറ്റ് ഫോണിന്റെ സ്ക്രീനിലേക്ക് നോക്കി.
അനുജത്തി വീണയാണ്.
കിച്ചു വേഗം ഫോൺ അറ്റന്റ് ചെയ്തു.
" ഹലോ... ഏട്ടാ... "
വീണ പറഞ്ഞു.
" നീയെന്താടി ഈ പാതിരാത്രിയിൽ വിളിക്കുന്നെ... ഉറക്കൊന്നും ഇല്ലേ...? "
കിച്ചു ചോദിച്ചു.
" പാതിരാത്രിയൊന്നുമായിട്ടില്ല 10 മണിയാവുന്നതേ ഉള്ളു. എന്തായാലും ഏട്ടന് ഇന്ന് ഉറക്കം ഉണ്ടാവില്ലന്ന് അറിയാം. "
" നീ എന്താ ഈ പറയുന്നേ...? "
" രാത്രി ഒന്നും കഴിച്ചില്ലെന്ന് അമ്മ വിളിച്ചപ്പോ പറഞ്ഞിരുന്നു. രാത്രി പട്ടിണി കിടന്നുള്ള ശീലം ഏട്ടന് ഇല്ലല്ലോ... അപ്പൊ ഉറങ്ങാൻ പറ്റുന്നുണ്ടാവില്ല... അതുകൊണ്ട് എന്റെ പുന്നാര ഏട്ടൻ വേഗം പോയി ചോറുണ്ണാൻ നോക്ക്. "
അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു.
" ഒന്ന് പോടി... അമ്മയ്ക്ക് മാത്രമേ വാശി കാണിക്കാവു എന്നുണ്ടോ...? അതെ അമ്മയുടെ മോൻ തന്നെയാ ഞാൻ അപ്പൊ എനിക്കും കുറച്ച് വാശിയൊക്കെ കാണും... "
അവൻ വീരവാദം മുഴക്കി.
" ഉവ്വ് ഉവ്വ്... "
അവൾ കളിയാക്കികൊണ്ട് പറഞ്ഞു.
" എന്താടി കളിയാക്കുന്നെ...? "
" ഒന്നുമില്ല... ഏട്ടാ... ഞാൻ ചുമ്മാ പറഞ്ഞതാ... അത് വിട്...
അല്ലാ... ഇന്നത്തെ മാച്ച് എന്തായി...? ഞാൻ തന്ന കാശ് കൊണ്ടു പാറക്കടിച്ചോ...? "
" ഇല്ല... ഞങ്ങടെ ടീം ഫൈനൽ വരെ എത്തി. കുറച്ച് കൂടെ ശ്രദ്ധിച്ചിരുന്നെങ്കിൽ ഉറപ്പായും കപ്പടിക്കാമായിരുന്നു. "
അവൻ ആവേശത്തോടെ പറഞ്ഞു.
" എല്ലാം എന്റെ ഐശ്വര്യം... അല്ലേ ഏട്ടാ... "
" എന്ത്...? നിന്റെ ഐശ്വര്യമോ...?
💬 Comments
View all comments