0%

Chapter Title : ക്രിക്കറ്റ് കളി 9 [Amal SRK]

Author : amal Read All Parts 2990

തൊണ്ട വാരണ്ടിരിക്കുവാ..."

" ന്നാ നീ ഒറ്റക്ക് പോയി കുടിക്ക്...
ഒന്നുമില്ലേലും അവരടെ ടാങ്ക് വൃത്തിയാക്കി കൊടുത്തതല്ലേ നമ്മള്. അതുകൊണ്ട് പഴയത് പോലെ വഴക്കുണ്ടാക്കില്ല... "

നവീൻ പറഞ്ഞു.

" പോയി നോക്കാം അല്ലേ..? "

" നീ ധൈര്യമായി പോ... "

നവീൻ അഭിയെ പറഞ്ഞയച്ചു.

അഭി തന്റെ വീട്ടിലേക്ക് പോകുന്നത് കിച്ചുവിന് ഇഷ്ടമല്ല. പക്ഷെ അവനത് പുറത്ത് പ്രകടിപ്പിച്ചില്ല.

ടിങ് ടോങ്...

അഭി കോളിംഗ് ബെൽ മുഴക്കി.

സുചിത്ര ചെന്ന് വാതിൽ തുറന്നു. അഭിയെ കണ്ടപ്പോൾ അവളൊന്നു പരുങ്ങി.

" ചേച്ചി എനിക്ക് കുടിക്കാൻ കുറച്ചു വെള്ളം വേണം... "

അഭി പറഞ്ഞു.

സുചിത്ര ഒന്നും മിണ്ടാതെ വെള്ളമെടുക്കാൻ അകത്തേക്ക് ചെന്നു.

ചേച്ചിക്ക് എന്നോട് ദേഷ്യമുണ്ടാവോ..? അവൻ സംശയിച്ചു.

ഈ സമയം ഒരു ഗ്ലാസ്‌ വെള്ളവുമായി സുചിത്ര വന്നു.
അവനത് വാങ്ങിച് കുടിച്ച് ഗ്ലാസ്‌ തിരികെ കൊടുത്തു.

ഗ്ലാസ്‌ വാങ്ങിച് അഭിയോട് ഒന്നും മിണ്ടാതെ അവൾ അകത്തേക്ക് നടന്നു.

" സുചിത്ര ചേച്ചി... "

അഭി പിന്നിന്ന് വിളിച്ചു.

അവൾ തിരിഞ്ഞു നോക്കി.

" ചേച്ചിയെന്താ എന്നോടൊന്നും മിണ്ടാത്തെ...? "

അവൾ മൗനം തുടർന്നു.

" എന്നോട് ദേഷ്യമാണോ..? "

അതിനും അവൾ മറുപടി കൊടുത്തില്ല.

" ചേച്ചി എന്തുകൊണ്ടാണ് എന്നോട് മിണ്ടാത്തേന്ന് എനിക്ക് മനസ്സിലാവുന്നില്ല..? പക്ഷെ എനിക്ക് ചേച്ചിയോട് മിണ്ടാതിരിക്കാൻ പറ്റില്ല...
കാരണം ചേച്ചിയെ എനിക്ക് അത്രയ്ക്ക് ഇഷ്ടാ... "

അവൻ അത്രയൊക്കെ പറഞ്ഞിട്ടും അവൾ ഒരക്ഷരം പോലും തിരിച്ചു മിണ്ടിയില്ല.

പോക്കറ്റിൽ നിന്നും ഒരു കടലാസ് ചുരുട്ട് എടുത്ത് സുചിത്രയുടെ കാൽച്ചുവട്ടിൽ എറിഞ്ഞു.

" ഇതിലെന്റെ നമ്പറുണ്ട്. എനി എന്നേലും എന്നോട് മിണ്ടാൻ തോന്നുവാണേൽ വിളിക്കണം. അല്ലെങ്കിൽ ഒരു മെസ്സേജെങ്കിലും അയക്കണം. ഞാൻ കാത്തിരിക്കും.. "

അവൻ കളി സ്ഥലത്തേക്ക് തിരികെ നടന്നു.

സുചിത്ര ആ കടലാസ്ചുരുട്ട് ചവിട്ടി തെറിപ്പിച്ച് അകത്തു കയറി വാതിലടച്ചു.

ക്രിക്കറ്റ് കളിയൊക്കെ കഴിഞ് വീട്ടിലേക്ക് പോകാനിരിക്കുകയാണ് എല്ലാവരും.

" വീട്ടിൽ ചെന്ന് കുളിച്ചിട്ട് എല്ലാവരും വേഗം ഷെഡിലേക്ക് വരണം... "

മനു പറഞ്ഞു.

" ഞാൻ ഇന്ന്

💬 Comments

View all comments