Chapter Title : ക്രിക്കറ്റ് കളി 10 [Amal SRK]
അഭി ഫോൺ അറ്റന്റ് ചെയ്തു.
" ഡാ... നീ എവിടെ പോയി കിടക്കുവായിരുന്നുഡാ...? "
ഫോൺ എടുത്തയുടൻ നവീൻ ദേഷ്യത്തോടെ ചോദിച്ചു.
" എടാ... ഞാൻ... എനിക്ക്... എന്റെ മനസ്സ് ശെരിയല്ല... "
അഭി വെപ്രാളപെട്ടുകൊണ്ട് പറഞ്ഞു.
" നിന്റെ മനസ്സൊക്കെ ഞങ്ങള് ശെരിയാക്കി തരാം... നീ വേഗം ഷെഡിലേക്ക് വാ... "
" ഇല്ലെടാ... ഞാൻ ഇല്ല... "
അഭി ഒഴിഞ്ഞുമാറാൻ ശ്രമിച്ചു.
" ദേ... ഒരു കാര്യം പറഞ്ഞേക്കാം... 10 മിനിറ്റ് സമയം തരും അതിനുള്ളിൽ ഇവിടെ എത്തിക്കോണം.. അല്ലേൽ ഞങ്ങളെല്ലാവരും നിന്നെ തൂക്കിയെടുക്കാൻ അങ്ങോട്ടേക്ക് വരും... "
" വേണ്ട... നിങ്ങൾ ഇങ്ങോട്ട് വരണ്ടാ... "
" എന്നാ നീ വേഗം ഞങ്ങളുടെ അടുത്തേയ്ക്ക് വാ... "
" അഹ്...ശെരി ഞാൻ വരാം... '
അഭി ഫോൺ കട്ട് ചെയ്തു.
" അവൻ വരുവോ...? "
മനു ചോദിച്ചു.
" ആ.. വരുമെന്നാ പറഞ്ഞത്... "
നവീൻ എല്ലാവരോടുമായി പറഞ്ഞു.
ടിങ്..ടോങ്...
കോളിംഗ് ബെൽ മുഴങ്ങി.
കൈയും, മുഖവും കഴുകിയ ശേഷം കിച്ചു ചെന്ന് വാതില് തുറന്നു.
ബീനാ മിസ്സും, നീതു ചേച്ചിയുമായിരുന്നു വന്നത്.
കിച്ചു അവരോട് വലിയ പരിചയമൊന്നും കാണിച്ചില്ല.
" എന്താ കിച്ചു നിന്റെ മുഖത്തൊരു വാട്ടം...? "
ബീന ചോദിച്ചു.
" ഏയ്.. ഒന്നുമില്ല... "
കിച്ചു മറുപടി നൽകി.
" നിന്റെ അമ്മയെവിടെ...? "
ബീന ചോദിച്ചു.
അവൻ സുചിത്രയുടെ മുറിയിലേക്ക് നോക്കി.
" അവൾ അകത്തുണ്ട് അല്ലെ..? കോളിംഗ് ബെൽ അടിച്ചത് കേട്ടിട്ടും അവളെന്താ പുറത്തു
💬 Comments
View all comments