Chapter Title : ക്രിക്കറ്റ് കളി 10 [Amal SRK]
വരാഞ്ഞേ...? "
പറഞ്ഞുകൊണ്ട് ബീന സുചിത്രയുടെ മുറിയുടെ അടുത്തേക്ക് ചെന്നു.
കതകിന് രണ്ട് വട്ടം തട്ടി.ഒരു പ്രതികരണവുമില്ല. ശേഷം ബീന വാതിലിന്റെ കുളത്തിനു പിടിച്ചു വലിച്ചു. ലോക്ക് ആയിരുന്നില്ല അത് തുറക്കപെട്ടു.
അകത്തുള്ള കസേരയിൽ തലയിൽ കൈവച് ഇരിക്കുകയാണ് സുചിത്ര.
" എന്തൊരു ഇരിപ്പാടി ഇത്...? "
ബീന ചോദിച്ചു.
ബീനയെ കണ്ടപ്പോൾ സുചിത്ര തന്റെ കണ്ണുകൾ തുടച്ചു.
" നീ കരയുവായിരുന്നോ....സുചിത്രേ..? "
" ഓരോന്ന് ഓർത്തപ്പോൾ കരയാതിരിക്കാനാകുനില്ല..."
സുചിത്ര പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു.
" തൽകാലം നീ ആ ചിന്തകളൊക്കെ ഒന്ന് മാറ്റ്... എന്നിട്ട് റെഡിയായിട്ട് വാ... നമ്മുക്ക് ഒരിടം വരെ പോകാനുണ്ട്... "
ബീന പറഞ്ഞു.
" എവിടേക്ക്..? "
സുചിത്ര സംശയത്തോടെ ചോദിച്ചു.
" അതൊക്കെയുണ്ട്... നീ വേഗം റെഡിയാവ്.. കുളിക്കാനൊന്നും നിൽക്കേണ്ട.. ഏതേലും ഒരു ഡ്രസ്സ് എടുത്തിട്ടിട്ട് വാ... "
ബീന പറഞ്ഞു.
ബീന പറഞ്ഞത് പ്രകാരം സുചിത്ര വേഗം വസ്ത്രം മാറി വന്നു.
ബീനയും, സുചിത്രയും ഹാളിലേക്ക്ചെന്നു.
കിച്ചുവും, നീതുവും സോഫയിൽ ഇരിക്കുകയാണ്.
അമ്മയെ കണ്ടിട്ടും അവൻ കാണാത്ത ഭാവം നടിച്ചു.
ബീന അവന്റെ അടുത്തേക്ക് ചെന്നിട്ട് പറഞ്ഞു : ഞങ്ങൾ ഒരിടം വരെ പോയിട്ട് ഉടനെ വരാം..
" മം.. "
കിച്ചു തല കുലുക്കി.
" നീതു.. ഞങ്ങള് അതികം വൈകാതെ എത്തിക്കൊള്ളാം.. അത് വരെ കിച്ചുവിന് കമ്പനി കൊടുക്ക്... "
ബീന മകളോട് പറഞ്ഞു.
" ശെരി അമ്മെ... നിങ്ങള് പൊക്കൊളു... കിച്ചുവിന്റെ കൂടെ ഞാൻ ഇവിടെ നിന്നോളം.. എനിക്ക് കുഴപ്പമൊന്നുമില്ല... "
നീതു
💬 Comments
View all comments