0%

Chapter Title : ക്രിക്കറ്റ് കളി 10 [Amal SRK]

Author : amal Read All Parts 1.5K

മറുപടി നൽകി.

" ശെരി... എന്നാൽ ഞങ്ങൾ ഇറങ്ങട്ടെ... "

ബീനയും,സുചിത്രയും അവിടെ നിന്ന് പോയി.

ഷെഡിൽ അഭിക്ക് വേണ്ടി വെയിറ്റ് ചെയ്യുകയാണ് കൂട്ടുകാര്.

അഭി ദൂരെ നിന്ന് നടന്നു വരുന്നത് അവരുടെ ശ്രദ്ധയിൽ പെട്ടു.

" ധാ.. അവനെത്തി.. "

രാഹുൽ പറഞ്ഞു.

അഭി അവരുടെ അടുത്തേക്ക് നടന്നെത്തി.

" എന്താടാ... മൈരേ നിന്റെ പ്രശനം...? ഫോൺ വിളിച്ചാൽ എടുത്തൂടെ നിനക്ക്... "

മനു അഭിക്ക് നേരെ കയർത്തുകൊണ്ട് പറഞ്ഞു.

" ആദ്യം അവന്റെ ചെകിട്ടത് ഇട്ട് രണ്ടെണ്ണം പൊട്ടിക്ക് എന്നിട്ട് ചോദിക്ക്... "

വിഷ്ണു പറഞ്ഞു.

" നിങ്ങളെല്ലാരും കൂടെ എന്റെ മെക്കിട്ട് കേറാതെ.. ഞാനാകെ തകർന്നിരിക്കുവാ... "

അഭി നിരാശ ഭാവത്തിൽ പറഞ്ഞു.

" ഇത്ര കണ്ട് മനോവിഷമം ഉണ്ടാവാൻ മാത്രം എന്ത് പ്രശ്നമാടാ നിനക്കുണ്ടായേ..? "

മനു ചോദിച്ചു.

" നിനക്ക് അങ്ങനെയെന്തേലും പ്രശ്നം ഉണ്ടെങ്കിൽ ഞങ്ങളോട് വന്നു പറയാൻ പാടില്ലായിരുന്നോ..? "

നവീൻ ചോദിച്ചു.

" ഈ കാര്യം എങ്ങനെ നിങ്ങളോട് പറയണമെന്ന് എനിക്ക് അറിയില്ല.. "

" വാ തുറന്നു പറ... ഞങ്ങളോട് പറയാൻ പറ്റാത്ത പോലത്തെ എന്ത് പ്രശ്നമാ നിന്റെ ജീവിതത്തിൽ ഉണ്ടായേ..? "

നവീൻ ചോദിച്ചു.

" അത്... അതിപ്പോ എങ്ങനെയാ.. നിങ്ങളോട്... "

" കിടന്ന് അന്താക്ഷരി കളിക്കാതെ പറയെടാ... "

നവീൻ നിർബന്ധിച്ചു.

ഉണ്ടായ കാര്യങ്ങളൊക്കെ അഭി അവരോട് പറഞ്ഞു.
അഭിയുടെ വായിൽ നിന്നും പുറത്തു വന്ന കാര്യങ്ങൾ കേട്ട് എല്ലാവരും ഒരേ പോലെ വാ പൊളിച്ചു നിന്ന് പോയി.

തുടരും...

💬 Comments

View all comments