0%

Chapter Title : ക്രിക്കറ്റ് കളി 10 [Amal SRK]

Author : amal Read All Parts 1.4K

ശവം. നീ കിച്ചുവിനെ വിളിക്ക്.. "

നവീൻ പറഞ്ഞു.

" ഹം... "

മനു കിച്ചുവിനെ വിളിച്ചു.

ട്രി.. ട്രി...

" എന്തായി..? അവൻ ഫോണെടുക്കുന്നില്ലേ..? "

വിഷ്ണു ചോദിച്ചു.

" ഇല്ല.. ഞാൻ ഒന്നുകൂടി വിളിച്ചു നോക്കട്ടെ.. "

മനു വീണ്ടും വിളിച്ചു.

കോൾ അറ്റന്റ് ചെയ്യാതിരുന്നാൽ അവന്മാര് വീണ്ടും വിളിക്കും. ഫോണെടുത്തിട്ട് എന്തെങ്കിലും കള്ളം പറഞ്ഞ് ഒഴിയാം.

മടിച്ചു കൊണ്ട് കിച്ചു കോൾ അറ്റന്റ് ചെയ്തു.

" എടാ.. കിച്ചു.. നീ എവിടെ പോയി കിടക്കുവാ.. സമയം അഞ്ചുമണി കഴിഞ്ഞു. വേഗം വാ... നീയും കൂടി വന്നാലേ ടീമ് സെറ്റാവു.. "

മനു പറഞ്ഞു.

" ഞാൻ ഇല്ലെഡാ.. "

കിച്ചു പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു.

" അതെന്താ.. നീ ഇല്ലാത്തെ..? "

" ശരീരമൊട്ടാകെ ഭയങ്കരം വേദനയാ... പനി വരുന്നുണ്ടെന്ന് തോന്നുന്നു. "

" എടാ... അങ്ങനെ പറയല്ലേ...
നീ ഫിൽഡിങൊന്നും ചെയ്യേണ്ട.. ബാറ്റിങ് മാത്രം ചെയ്താൽ മതി.. "

" സോറിഡാ... എനിക്ക് വയ്യാ.. "

കിച്ചു ഫോൺ കട്ട്‌ ചെയ്തു.

" അവൻ എന്നാ പറഞ്ഞു...? കളിക്കാൻ വരുവൊ..? "

രാഹുൽ ആകാംഷയോടെ ചോദിച്ചു.

" ഇല്ല. അവന് ഭയകരം ഷിണം പോലും. വരില്ലാന്ന് പറഞ്ഞു. "

മനു പറഞ്ഞു.

" ഇനിയിപ്പോ എന്താ ചെയ്യാ..? "

വിഷ്ണു ചോദിച്ചു.

" നമ്മള് നാലുപേരുണ്ടല്ലോ.. സിക്സ് ഒഴിവാക്കിയിട്ട് ഫോറ് മാത്രം വച്ച് കളിക്കാം...
അവന്മാര് വന്നില്ലാന്ന് കരുതി നമ്മുക്ക് കളിക്കാണ്ടിരിക്കണമെന്നില്ലല്ലോ.. "

നവീൻ എല്ലാവരോടുമായി പറഞ്ഞു.

സമയം അധികം വൈകിക്കാതെ

💬 Comments

View all comments