Chapter Title : ക്രിക്കറ്റ് കളി 10 [Amal SRK]
ഫോണിൽ ചാർജ് കുറവാ... നീ അവന്റെ ഫോണിലേക്ക് വിളിചാമതി.. "
" എന്നാ ശെരി അമ്മേ... ഗുഡ് നൈറ്റ്.. "
വീണ ഫോൺ കട്ട് ചെയ്തു.
ഇപ്പോഴാണ് സുചിത്രയുടെ ശ്വാസം നേരെവീണത്. ഭാഗ്യം അവൻ വീണയോട് ഒന്നും പറഞ്ഞിട്ടില്ല.
പക്ഷെ ഇപ്പൊ കിച്ചുവിനെ വിളിക്കുമ്പോൾ അവന്റെ വായിൽ നിന്ന് എന്തേലും പുറത്ത് വരുമോ..?
ഭയം അവളിൽ നിന്ന് വിട്ട് മാറിയില്ല.
" ഹലോ കിച്ചുവേട്ടാ... "
വീണ പറഞ്ഞു.
" നീ വച്ചിട്ട് പോയെ... എനിക്ക് കിടന്നുറങ്ങണം... "
അവൻ ദേഷ്യത്തോടെ പറഞ്ഞു.
" ഇത്ര നേരത്തെയോ...? "
അവൾ സംശയത്തോടെ ചോദിച്ചു.
" ആ... നീ നാളെ വിളിക്ക്... "
അതും പറഞ്ഞ് അവൻ ഫോൺ കട്ട് ചെയ്തു.
വീണയ്ക്ക് ആകെ നിരാശയായി.
ഇനിയേതായാലും അച്ഛനെ വിളിക്കാം.
വീണ അച്ഛന്റെ നമ്പർ ഡയൽ ചെയ്തു.
കിടന്നിട്ട് സുചിത്രയ്ക്ക് ഉറക്കം വരണില്ല. തിരിഞ്ഞും, മറഞ്ഞും കിടന്നു നോക്കി പക്ഷെ നിദ്ര മാത്രം ലഭിക്കുന്നില്ല.
അവൾ കിടക്കയിൽ നിന്ന് എഴുന്നേറ്റ് കിച്ചണിലേക്ക് ചെന്നു. ഫ്രിഡ്ജ് തുറന്ന് കുറച്ച് തണുത്ത വെള്ളം എടുത്തു കുടിച്ചു.
മനസ്സാകെ അസ്വാസ്ഥമാണ്. ഇന്നെനി ഉറങ്ങാൻ പറ്റുമെന്ന് തോന്നുന്നില്ല. ഹാളിലെ സോഫയിൽ ചെന്നിരുന്നു.
സീറോ വോൾട്ട് ബൾബിന്റെ വെളിച്ചം മാത്രമാണ് അവിടെയുള്ളത്.
ഉറക്കം നഷ്ടപ്പെട്ട് വിഷാദത്തോടെ അവളവിടെയിരുന്നു.
കരഞ്ഞ് കണ്ണൊക്കെ കലങ്ങി സുചിത്രയാകെ വല്ലാതായി.
നേരമെത്ര അവളങ്ങനെ ഇരുന്നെന്ന് അറിയില്ല. അഭിയെ വിളിച്ചാലോ...? വേണ്ട. സമയം ഇത്ര ആയിട്ടും അവനെന്നെ തിരിച്ചു വിളിക്കാൻ തോന്നിയില്ലല്ലോ..?
ബീന മിസ്സിനെ വിളിക്കാം. ഒരുപക്ഷെ മിസ്സിന് എന്നെ സഹായിക്കാൻ സാധിച്ചേക്കാം.
💬 Comments
View all comments