0%

Chapter Title : ക്രിക്കറ്റ് കളി 10 [Amal SRK]

Author : amal Read All Parts 1.5K

ചേച്ചിയാണ്... എന്നിട്ടിപ്പോ...

ഈ സംഭവത്തിനു ശേഷം കിച്ചു എന്നോട് ഒന്നും മിണ്ടിയിട്ടില്ല. എന്തിന്... ഒന്ന് നോക്കിയിട്ട് പോലുമില്ല...
അവൻ ആരോടെങ്കിലും എന്തെങ്കിലുമൊക്കെ പറഞ്ഞാൽ പിന്നെ എന്റെ ജീവിതത്തിന് എന്ത് അർത്ഥമാണുള്ളത്...? "

സുചിത്ര സങ്കടത്തോടെ പറഞ്ഞു.

" സുചിത്രേ.. നീ തൽകാലം ഒന്ന് സമാധാനപെട്... "

" എങ്ങനെ...? ഞാൻ എന്തോർത്താണ് സമാധാനപെടേണ്ടത്...? "

" ശെരി... നീ തൽകാലം കിടന്നുറങ്ങാൻ നോക്ക്... നമ്മുക്ക് നാളെ സംസാരിക്കാം... "

ബീന ഫോൺ വെക്കാൻ ധൃതി കൂട്ടി.

" എനിക്ക് ഉറങ്ങാൻ പറ്റണില്ല... ചേച്ചി. അതുകൊണ്ടാ ഇപ്പൊ തന്നെ വിളിച്ചത്... "

" നീ എങ്ങനെയെങ്കിലും ഒന്ന് ഉറങ്ങാൻ നോക്ക്. നാളെ ഞാൻ അങ്ങോട്ട് വരാം... എന്നിട്ട് ബാക്കി നോക്കാം... "

" ... എന്റെ... മോൻ.. ഭർത്താവ്... "

അവൾ ഏങ്ങി..യേങ്ങി കരയാൻ തുടങ്ങി.

സുചിത്രയുടെ സങ്കടം കെട്ട് ബീനയ്ക്ക് ആകെ വല്ലാതായി.

" സുചിത്രേ... നീ കരയാതിരിക്ക്.. നമ്മുക്ക് എല്ലാറ്റിനും പരിഹാരമുണ്ടാകാം... ഇപ്പൊ നീ എങ്ങനെയെങ്കിലും കിടന്നുറങ്ങാൻ നോക്ക്...
ഞാൻ ഇപ്പൊ ഫോൺ വെക്കുവാണ്. നാളെ രാവിലെ തന്നെ അങ്ങോട്ട് വരാം... "

" മം.. "

സുചിത്ര മറുപടിയായി ഒന്ന് മൂളുക മാത്രം ചെയ്തു.

ശേഷം ബീന ഫോൺ കട്ട്‌ ചെയ്തു.

പിന്നീട് ഓരോന്ന് ആലോചിച് ആലോചിച് അവളെങ്ങനെയോ ഉറങ്ങിപോയി.

" ആരാ അമ്മേ.. ഈ പാതി രാത്രിക്ക് വിളിച്ചത്...? "

ഉറക്കമുണർന്ന നീതു ചോദിച്ചു.

" നാളെ നമ്മുക്കൊന്ന് സുചിത്രേടെ വീട് വരെ ചെല്ലണം.. "
ബീന പറഞ്ഞു.

" എന്തിന്...? "

💬 Comments

View all comments