Chapter Title : ക്രിക്കറ്റ് കളി 11 [Amal SRK]
പറ്റില്ല... " വിളബുന്നതിനിടയിൽ അവളെ തടഞ്ഞു. " നീയിപ്പോ പഴയ പോലെ കൊച്ചുകുട്ടിയല്ല വലിയ ചെക്കനായി. നല്ലോണം ആഹാരം കഴിക്കണം എന്നാലേ ശരിരം നന്നാവു... " ഒരു കൈല് ചോറ് കൂടെ അവന്റെ പ്ലേറ്റിലോട്ട് വിളമ്പി. കരിമീൻ പൊരിച്ചതും കൂട്ടി ഓരോ ഉരുളകൾ അവൻ വായിലിട്ടു. സുചിത്ര അത് നോക്കികൊണ്ട് കഴിച്ചു. " ചേച്ചി... ഇവിടെയെപ്പോഴും ചോറിന്റെ ഒപ്പം കൂട്ടാൻ മീൻ ഉണ്ടാവോ..? " " എന്തേ...? " സുചിത്ര ചോദിച്ചു. " ഒന്നുല്ല ഞാൻ വെറുതെ ചോദിച്ചതാ... " അഭി പറഞ്ഞു. സുചിത്ര അവനെ നോക്കി ചിരിച്ചു എന്നിട്ട് പറഞ്ഞു : ചോറിന്റെ കൂടെ എനിക്ക് മീൻകൂട്ടാൻ നിർബന്ധാ.. നല്ല മീൻ കിട്ടാത്ത ദിവസം ചിക്കാനോ മട്ടനോ വെക്കും... " നിങ്ങടെയൊക്കെ ലൈഫാണ് ചേച്ചി ലൈഫ്... ഞങ്ങൾക്കൊക്കെ എന്തേലും ആഘോഷം ഉണ്ടാവുമ്പോഴേ ഇതുപോലുള്ള നല്ല എന്തേലും കഴിക്കാൻ പറ്റത്തുള്ളൂ..." അഭി സ്വന്തം അവസ്ഥയോർത്ത് പറഞ്ഞു. " ഞാൻ ചെറുപ്പം മുതലേ ശീലിച്ചു പോയി. ഇപ്പൊ ഇതൊന്നുമില്ലാതെ ചോറുണ്ണുന്നതിനെ പറ്റി ചിന്തിക്കാനേ വയ്യ... " സുചിത്ര പറഞ്ഞു. " ഞങ്ങളൊക്കെ അയലയും, മത്തിയുമൊക്കെ കഴിക്കുമ്പോൾ നിങ്ങളൊക്കെ കഴിക്കുന്നത് അയക്കൂറയും, കരീമിനും പോലത്തെ മീനുകളാ... " അഭി പാതി നിരാശയിൽ പറഞ്ഞു. അവന്റെ പ്രാരാബ്ദം പറച്ചില് അവൾക്കത്ര രസിച്ചില്ല. " നിർത്ത് അഭി. നമ്മുക്ക് വേറെയെന്തെങ്കിലും സംസാരിക്കാം... " സുചിത്ര വിഷയം മാറ്റാൻ പറഞ്ഞു. " മം.. " അവനൊന്ന് മൂളി. " നിന്റെ ചേച്ചിടെ കല്യാണം കഴിഞ്ഞിട്ട് ഇപ്പൊ ഭർത്താവിന്റെ വീട്ടിൽ തന്നെയാണോ താമസം..? " "
💬 Comments
View all comments