Chapter Title : ക്രിക്കറ്റ് കളി 11 [Amal SRK]
അല്ല... ഇടയ്ക്കിടയ്ക്ക് വരും. രണ്ടു, മൂന്ന് ദിവസം നിന്നിട്ട് പോകും. " അഭി പറഞ്ഞു. " ഹം " " ചേച്ചി തറവാട്ടിലൊന്നും പോവാറില്ലേ...? " അഭി ചോദിച്ചു. " ഏത് തറവാട്ടിൽ...? എന്റെയോ അല്ലേൽ രാജേഷേട്ടന്റെയോ...? " സുചിത്ര ചോദിച്ചു. " ഏതേലും തറവാട്ടിൽ. " " ഭർത്താവിന്റെ തറവാട്ടിൽ അങ്ങനെ പോകാറില്ല. ഇവിടുന്ന് ഒരുപാട് ദുരമുണ്ടല്ലോ... എന്റെ തറവാട്ടിൽ ഇടയ്ക്ക് പോവാറുള്ളതാണ്. പക്ഷെ ഇപ്പൊ പോയിട്ട് കുറച്ചു മാസങ്ങളായി... " " തറവാട്ടിൽ ആരൊക്കെയുണ്ട്..? " " ചേട്ടൻ, അമ്മ, അച്ഛൻ. ചേട്ടൻ US ലാണ് രണ്ട് വർഷം കൂടുമ്പോൾ വരും. പിന്നെ ഇപ്പൊ വീണയും തറവാട്ടിലാണ് ഉള്ളത്... " " ഇടയ്ക്കൊക്കെ അങ്ങോട്ട് പോയില്ലെങ്കിൽ അവര് പരിഭവം പറയില്ലേ..? " " അങ്ങനെയുള്ള പ്രശ്നം ഒന്നുമില്ല. ഞാൻ അങ്ങോട്ട് പോയില്ലെങ്കിലും അമ്മയും, അച്ഛനും ഇടയ്ക്ക് ഇങ്ങോട്ട് വരാറുണ്ട്. പിന്നെ ഇപ്പൊ വീണ അവിടെ ഉണ്ടല്ലോ...? ഇടയ്ക്ക് കിച്ചുവിനെയും അങ്ങോട്ട് അയക്കും. " അവൾ പറഞ്ഞു. " ചേച്ചിന്റെ അച്ഛന് എന്തായിരുന്നു ജോലി..? " " അച്ഛന്റെ പേര് ജയരാജൻന്നാ. ബഹറിനിലെ ഒരു ഹൈപ്പർ മാർക്കറ്റിലെ സൂപ്പർ വൈസറായിരുന്നു. അമ്മ അംബിക. ഡാൻസ് ടീച്ചർ. എന്റെയും, ഏട്ടന്റെയും വിവാഹം കഴിഞ്ഞതിനു ശേഷം അച്ഛനും, അമ്മയ്ക്കും ലോകം ചുറ്റലായിരുന്നു പണി. ഒരു പാട് രാജ്യങ്ങൾ ചുറ്റി കണ്ടു. ഇപ്പോഴാണ് അവർടെ ആ ചുറ്റല് ഒന്ന് നിന്നത്. " ഇങ്ങനെ ഓരോരോ കാര്യങ്ങൾ സംസാരിച്ചു,സംസാരിച് അവർ ഊണ് കഴിച്ചു. ഊണ് കഴിച്ചതിന്റെ ക്ഷിണത്തിൽ ഹാളിലെ സോഫയിലിരുന്ന് ടീവി
💬 Comments
View all comments